പഴയ ടൂത്ത് ബ്രഷ് കളയല്ലേ…. ഒന്നല്ല, 5 ഉപയോഗങ്ങൾ
How to Reuse Old Toothbrushes: പഴയ ടൂത്ത് ബ്രഷുകൾ കളയുകയാണ് പതിവ്. എന്നാൽ, ഇവ ഇടുങ്ങിയ കോണുകളിലെയും വിടവുകളിലെയും അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കും. പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് വീട് എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്ന ചില വഴികൾ അറിഞ്ഞാലോ...

പഴയ ടൂത്ത് ബ്രഷുകൾ ചവറ്റുകുട്ടയിലേക്ക് തള്ളുകയാണ് പതിവ്. എന്നാൽ, വീടു വൃത്തിയാക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് ഈ പഴയ ബ്രഷുകൾ എന്ന് അറിയാമോ? സാധാരണ തുണികളും സ്പോഞ്ചുകളും എത്താത്ത ഇടുങ്ങിയ കോണുകളിലെയും വിടവുകളിലെയും അഴുക്കുകൾ നീക്കം ചെയ്യാൻ ഇവയ്ക്ക് സാധിക്കും. പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് വീട് എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്ന ചില വഴികൾ അറിഞ്ഞാലോ... (Image Credit source: Getty Images)

അടുക്കളയിലെയും ബാത്ത്റൂമിലെയും ടൈലുകൾക്കിടയിലുള്ള വിടവുകളിൽ എളുപ്പത്തിൽ അഴുക്ക് അടിഞ്ഞുകൂടാറുണ്ട്. സാധാരണ തുണികൊണ്ട് തുടച്ചാൽ ഈ അഴുക്ക് പോവില്ല. ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത പേസ്റ്റ് ഈ വിടവുകളിൽ പുരട്ടി, പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചെറുതായി തിരുമ്മി കഴുകിയാൽ ടൈലുകൾ തിളങ്ങും.

സ്ലൈഡിംഗ് ജനലുകളുടെയും വാതിലുകളുടെയും അടിയിലെ ഇടുങ്ങിയ ട്രാക്കുകളിൽ പൊടിയും മണ്ണും അടിഞ്ഞുകൂടുന്നത് പതിവാണ്. ഇവിടെ ബ്രഷ് ഉപയോഗിച്ച് പതുക്കെ ഉരച്ച് പൊടി ഇളക്കി മാറ്റിയ ശേഷം വാക്വം ക്ലീനറോ തുണിയോ ഉപയോഗിച്ച് എളുപ്പത്തിൽ നീക്കം ചെയ്യാം.

ഷൂസിന്റെ അടിയിലെ വരമ്പുകളിൽ ചെളിയും ചെറിയ കല്ലുകളും കുടുങ്ങിയിട്ടുണ്ടാകും. സോപ്പു വെള്ളത്തിൽ ടൂത്ത് ബ്രഷ് മുക്കി ഉരച്ചാൽ ഷൂസിന്റെ അടിഭാഗം എളുപ്പത്തിൽ വൃത്തിയാക്കാം. കൂടാതെ, സ്നീക്കേഴ്സിന്റെ വശങ്ങളിലെ വെളുത്ത റബ്ബർ ഭാഗത്തെ കറകൾ കളയാൻ ബേക്കിംഗ് സോഡ പേസ്റ്റും ബ്രഷും ഉപയോഗിക്കാം.

മോതിരങ്ങൾ, മാലകൾ എന്നിവയിലെ ചെറിയ അലങ്കാരപ്പണികൾക്കിടയിൽ അഴുക്ക് കുടുങ്ങാറുണ്ട്. ചെറുചൂടുവെള്ളത്തിൽ അല്പം പാത്രം കഴുകുന്ന ലിക്വിഡ് ചേർത്ത് ആഭരണങ്ങൾ മുക്കിവെച്ച ശേഷം ടൂത്ത് ബ്രഷ് ഉപയോഗിച്ച് പതുക്കെ തുടച്ചാൽ അവ തിളങ്ങും. വീടുകളിലെ ചെറിയ അലങ്കാര വസ്തുക്കളിലെ പൊടി കളയാനും ഇത് ഉപയോഗിക്കാം.