ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ആരോഗ്യകരമാണോ? കൂടുതലറിയാം
പഴങ്ങൾ ജ്യൂസ് രൂപത്തിൽ കഴിക്കാനിഷ്ടമുള്ളവർ നിരവധിയാണ്. എന്നാൽ എല്ലായിപ്പോഴും ഇത് ആരോഗ്യകരമാകണമെന്നില്ല. വണ്ണംകുറയ്ക്കാൻ ഒരുങ്ങുന്നവരാണ് നിങ്ങളെങ്കിൽ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് അത്രഗുണം ചെയ്യില്ല.

മുഴുവൻ പഴങ്ങളിലും നാരുണ്ട്. എന്നാൽ പഴച്ചാറുകൾ ഈ നാര് നീക്കം ചെയ്യുന്നു. നാരുകൾ ഇല്ലാത്ത പഴച്ചാറുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

മധുരമുള്ള പഴച്ചാറുകൾ പതിവായി കഴിക്കുന്നത് പല്ലിന്റെ ഇനാമൽ നഷ്ടമാകുന്നത് ഉൾപ്പെടെയുള്ള പല പ്രശ്നങ്ങൾക്കും സാധ്യത വർദ്ധിപ്പിക്കുന്നു.

പഴങ്ങൾ കഴിക്കുമ്പോൾ അവ സ്വാഭാവിക വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ നിലനിർത്തുന്നു. അതേസമയം പഴങ്ങൾ ജ്യൂസ് ആക്കുമ്പോൾ ചില പോഷക നഷ്ടത്തിലേക്ക് നയിച്ചേക്കും. ഉദാഹരണത്തിന് വിറ്റാമിൻ സി പോലുള്ള വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ നഷ്ടമാകുന്നു.

പഴച്ചാറുകൾ പഴങ്ങളേക്കാളും കൂടുതൽ കലോറി അടങ്ങിയതാണ്. അതിനാൽ ഇത് കൂടുതൽ കലോറിയും പഞ്ചസാരയും ശരീരത്തിൽ എത്തിക്കുന്നു.

വണ്ണംകുറയ്ക്കാൻ ഒരുങ്ങുന്നവരാണ് നിങ്ങളെങ്കിൽ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് അത്രഗുണം ചെയ്യില്ലെന്നാണ് പഠനങ്ങളിൽ പറയുന്നത്. കാരണം പഴച്ചാറുകളിൽ കലോറി കൂടുതലാണ്.

നാരിൻ്റെ അംശവും ച്യൂയിംഗ് പ്രക്രിയയും ഉൾപ്പെട്ടിരിക്കുന്നതിനാൽ, പഴങ്ങളും കഴിക്കുന്നത് ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നതിനേക്കാൾ കൂടുതൽ ആരോഗ്യകരമാണ്.

ഒരു ദിവസം ഫ്രഷ് ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നതിന്റെ അളവ് 300 മില്ലിയിൽ കൂടരുതെന്നാണ് പഠനങ്ങൾ പറയുന്നത്.

പഞ്ചസാര ചേർക്കാതെ 100 ശതമാനം ശുദ്ധമായ ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

കഴിയുന്നതും വീട്ടിലുണ്ടാക്കുന്ന ജ്യൂസുകൾ കുടിക്കാൻ ശ്രമിക്കുക.

പഴങ്ങളിൽ കാണപ്പെടുന്ന അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സൗകര്യപ്രദമായ മാർഗമാണ് ഫ്രഷ് ഫ്രൂട്ട് ജ്യൂസ്.