Easter 2025 wishes, Images: പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ വന്നെത്തി; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
Easter 2025 Wishes: പ്രതീക്ഷയുടെ സന്ദേശവുമായി വീണ്ടുമൊരു ഈസ്റ്റർ കൂടി വന്നെത്തി. ഓരോ ഈസ്റ്ററും ഓരോ ഓർമപ്പെടുത്തലാണ്, വേദനകൾക്കൊടുവിൽ ഉയിർത്തെഴുന്നേൽപ്പ് ഉണ്ടെന്ന ഓർമപ്പെടുത്തൽ. ഈ ദിനത്തിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം....

എല്ലാവർക്കും, സമാധാനവും പ്രതീക്ഷയും നിറഞ്ഞ നല്ലൊരു ഈസ്റ്റർ ആശംസിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു, ഈ മഹത്തായ ദിനത്തിൽ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യാം.

2025 ഈസ്റ്റർ ആശംസകൾ ! നിങ്ങളുടെ ജീവിതത്തിൽ എന്നും അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.; ഈ ദിവസം പുതിയൊരു തുടക്കത്തിന്റേതാകട്ടെ, പുതിയ സന്തോഷം, പുതിയ ജീവിതം.

കുരിശുമരണത്തിലൂടെ, സ്വയം ത്യാഗമായി ലോകത്തെ രക്ഷിച്ച ക്രിസ്തുവിന്റെ ജീവിതം മാതൃകയാക്കാം, എല്ലാവർക്കും ഈസ്റ്റർ ദിനാശംസകൾ.

എല്ലാ വേദനകളും താൽകാലികം മാത്രം, പ്രതിസന്ധികൾക്കൊടുവിൽ തീർച്ചയായും ഉയിർത്തെഴുന്നേൽപ്പ് ഉണ്ട്. ഈസ്റ്റര്‍ ആശംസകള്‍

പരസ്പരം സ്നേഹിക്കാം, അന്യോന്യം കരുതാം. എല്ലാവർക്കും ഈസ്റ്റർ ദിനാശംസകൾ

മരണത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞ് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ വാഴ്ത്താം, ഹാപ്പി ഈസ്റ്റർ

ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാവട്ടെ, ഏവര്‍ക്കും സമാധാനത്തിന്റെയും സന്തോഷത്തിന്റേയും ഈസ്റ്റര്‍ ആശംസകള്‍