L2: Empuraan: ‘മഞ്ജു വാര്യർ, ടൊവിനോ, പൃഥ്വിരാജ്, മോഹൻലാൽ; ഇനി എമ്പുരാനിലെ അഞ്ചാമനാര് ? ഡോൺ ലീയോ വിൽ സ്മിത്തോ?’
Empuraan Movie Updates: ഇനി അഞ്ച് കഥാപാത്രങ്ങളാണ് എമ്പുരാനിൽ വരാനിരിക്കുന്നത്. മഞ്ജു വാര്യർ, ടൊവിനോ, പൃഥ്വിരാജ്, മോഹൻലാൽ എന്നിവരാണ് നാല് പേർ. എന്നാൽ ആരാണ് അഞ്ചാമൻ എന്നാണ് സൈബർ ലോകത്തെ ഇപ്പോഴത്തെ ചർച്ച.

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന എമ്പുരാൻ. മോഹൻലാൽ എബ്രഹാം ഖുറേഷിയായി തീയറ്ററിൽ എത്താൻ ഇനി ഏതാനും നാളുകൾ മാത്രമേയുള്ളു.(image credits:facebook)

ചിത്രത്തിന്റെ ഓരോ അപ്ഡേറ്റസും അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. ഇതിനിടെയിൽ എമ്പുരാനിലെ ക്യാരക്ടറുകളെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകൾ അണിയറ പ്രവർത്തകർ പങ്കിടുന്നുണ്ട്. ഓരോ ദിവസം ആരാധകരെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയാണ് അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്. (image credits:facebook)

കില്ലിങ് ഈവ്, വാരിയര്‍ എന്നീ സീരീസുകളിലൂടെ ശ്രദ്ധേയായ ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവദാറും ,എക്കാലത്തെയും മികച്ച സീരീസായ ഗെയിം ഓഫ് ത്രോൺസിലെ താരമായ ജെറോം ഫ്ലിന്നും എമ്പുരാനിൽ ഭാഗമായതോടെ വേറെ ലെവലാണ് വരാൻ പോകുന്നത് എന്നാണ് ആരാധകർ പറയുന്നത്. (image credits:facebook)

ഇനി അഞ്ച് കഥാപാത്രങ്ങളാണ് എമ്പുരാനിൽ വരാനിരിക്കുന്നത്. മഞ്ജു വാര്യർ, ടൊവിനോ, പൃഥ്വിരാജ്, മോഹൻലാൽ എന്നിവരാണ് നാല് പേർ. എന്നാൽ ആരാണ് അഞ്ചാമൻ എന്നാണ് സൈബർ ലോകത്തെ ഇപ്പോഴത്തെ ചർച്ച. ഇന്ന് വൈകിട്ട് വരുന്ന പോസ്റ്ററിൽ പ്രമുഖ ഹോളിവുഡ് താരങ്ങളുടെ പേരുകളും ഉയരുന്നുണ്ട്.(image credits:facebook)

അതിലൊരാൾ കൊറിയൻ മോഹൻലാൽ എന്ന് അറിയപ്പെടുന്ന ഡോൺ ലീ ആണ്. മറ്റൊരാൾ വിൽ സ്മിത്ത് ആണ്. ഇതിനു പുറമെ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, ഒളിമ്പസ് ഹാസ് ഫോളൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയ റിക്ക് യൂണിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. ഇവരിൽ ആരെങ്കിലും ആകുമോ അതോ വൻ സർപ്രൈസ് ഒളിഞ്ഞിരുപ്പുണ്ടോ എന്ന കാര്യത്തിൽ വൈകാതെ പുറത്തുവരും.(image credits:facebook)