Rahul KP: ദ സോക്കര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരന്‍; രാഹുല്‍ കെപിയെ കാത്തിരിക്കുന്നത് ചരിത്രനിമിഷം
Rahul KP joins West Ham United: ഇത്തവണത്തെ എഡിഷനില്‍ 12 ഗ്രൂപ്പുകളിലായി 48 ടീമുകള്‍ പങ്കെടുക്കും. വില്ലാറിയല്‍, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് തുടങ്ങിയ ടീമുകളും ഭാഗമാകും. 2023ലാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്

വെസ്റ്റ് ഹാം യുണൈറ്റഡില്‍ ചേര്‍ന്ന മലയാളി ഫുട്‌ബോളര്‍ രാഹുല്‍ കെപിയെ കാത്തിരിക്കുന്നത് ചരിത്ര നിമിഷം. യുഎസില്‍ നടക്കുന്ന ദി സോക്കര്‍ ടൂര്‍ണമെന്റില്‍ (ടിഎസ്ടി) പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരനായി രാഹുല്‍ മാറും (Image Credits: Social Media).

ടിഎസ്ടിയില്‍ ഏഴ് താരങ്ങളാകും ഒരു ടീമിന് വേണ്ടി കളത്തിലിറങ്ങുക. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സിയുടെ താരമായിരുന്നു 25കാരനായ രാഹുല്‍. കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നാണ് രാഹുല്‍ ഒഡീഷ എഫ്‌സിയിലെത്തിയത്.

ടിഎസ്ടിയില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനായി കളിക്കുന്നതില്‍ താന്‍ ആവേശഭരിതനാണെന്ന് രാഹുല്‍ പറഞ്ഞു. ഒരു മില്യണ്‍ ഡോളര്‍ സമ്മാനത്തുകയുള്ള ടൂര്‍ണമെന്റാണ് ടിഎസ്ടി.

ടൂര്‍ണമെന്റിന്റെ ഇത്തവണത്തെ എഡിഷനില്‍ 12 ഗ്രൂപ്പുകളിലായി 48 ടീമുകള്‍ പങ്കെടുക്കും. വില്ലാറിയല്‍, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് തുടങ്ങിയ ടീമുകളും ഭാഗമാകും. 2023ലാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്.

നോര്‍ത്ത് കരോലിനയിലെ കാരിയില്‍ നടക്കുന്ന ടൂര്‍ണമെന്റ് ഒരാഴ്ച നീണ്ടുനില്‍ക്കും. രാഹുലിനെ സൈന്‍ ചെയ്ത കാര്യം വെള്ളിയാഴ്ചയാണ് വെസ്റ്റ് ഹാം പ്രഖ്യാപിച്ചത്.