superfood for fitness: ഫിറ്റ്നസ് ശ്രദ്ധിക്കുന്നവർക്കൊരു നല്ല വാർത്ത, ഈ അഞ്ചു ഭക്ഷണം മതി നിങ്ങളുടെ ലക്ഷ്യം നേടാൻ
Fitness coach suggests 5 superfoods: ആരോഗ്യം കൃത്യമായി ശ്രദ്ധിക്കുന്നവരാണോ നിങ്ങൾ... എങ്കിൽ ഈ അഞ്ചു ഭക്ഷണങ്ങൾ നിങ്ങൾ വിട്ടുകളയാതെ ശീലമാക്കൂ...ഇൻസ്റ്റാഗ്രാമിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ടിപ്പുകൾ പങ്കുവെക്കുന്ന പ്രമുഖ ഫിറ്റ്നസ് കോച്ച് ഡാൻ ഗോ, താൻ പതിവായി കഴിക്കുന്ന അഞ്ച് സൂപ്പർഫുഡുകൾ ആണ് ഇവ...

ആരോഗ്യം കൃത്യമായി ശ്രദ്ധിക്കുന്നവരാണോ നിങ്ങൾ... എങ്കിൽ ഈ അഞ്ചു ഭക്ഷണങ്ങൾ നിങ്ങൾ വിട്ടുകളയാതെ ശീലമാക്കൂ...ഇൻസ്റ്റാഗ്രാമിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ടിപ്പുകൾ പങ്കുവെക്കുന്ന പ്രമുഖ ഫിറ്റ്നസ് കോച്ച് ഡാൻ ഗോ, താൻ പതിവായി കഴിക്കുന്ന അഞ്ച് സൂപ്പർഫുഡുകൾ ആണ് ഇവ...

ഡാൻ ഗോയുടെ പട്ടികയിൽ ഒന്നാമതുള്ളത് മുട്ടയാണ്. "പ്രകൃതിയുടെ മൾട്ടി-വിറ്റാമിൻ" എന്നാണ് അദ്ദേഹം മുട്ടയെ വിശേഷിപ്പിക്കുന്നത്. മിക്കവാറും എല്ലാ അവശ്യ വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ, പ്രത്യേകിച്ച് മഞ്ഞക്കരുവിൽ, അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

തലച്ചോറിന്റെ ആരോഗ്യത്തിനും ബുദ്ധിയുടെ പ്രവർത്തനങ്ങൾക്കും സഹായിക്കുന്ന ബ്ലൂബെറീസിനെ ഡാൻ ഗോ "ബ്രെയിൻ ഫ്യുവൽ" എന്ന് വിശേഷിപ്പിക്കുന്നു. ഫ്ലേവനോയിഡുകളും ആന്തോസയാനിനുകളും ധാരാളമായി അടങ്ങിയ ഈ കുഞ്ഞൻ ബെറികൾ തലച്ചോറിനെ സംരക്ഷിക്കാനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പേശികൾക്ക് ആശ്വാസം നൽകുന്നവൻ" എന്നാണ് സാൽമണിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡുകളും പേശിവേദന കുറയ്ക്കാനും രോഗമുക്തി വേഗത്തിലാക്കാനും സഹായിക്കും ഇത്. സെറോടോണിൻ ധാരാളമായി അടങ്ങിയ കിവിക്ക് സ്വാഭാവികമായി മെലടോണിൻ വർദ്ധിപ്പിക്കും. ഉറങ്ങുന്നതിന് മുമ്പ് രണ്ട് കിവി കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

പോഷകങ്ങളുടെ കലവറയായ ബ്രോക്കോളി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. "ബ്രോക്കോളി നിങ്ങളുടെ ആന്റി-ഇൻഫ്ലമേറ്ററി ബോഡിഗാർഡ് ആണ്," എന്ന് അദ്ദേഹം പറയുന്നു. ഇവയെല്ലാം നമുക്കും ഭക്ഷണത്തിന്റെ ഭാഗമായി ചേർക്കാം. ഇനി മികച്ച ആരോഗ്യം മിച്ച ഭക്ഷണം കഴിക്കുന്നതിലൂടെ ആവട്ടെ...