ഐഫോണ്‍ 16 പ്രോ വാങ്ങിക്കാം വമ്പന്‍ വിലക്കുറവില്‍; എവിടെ എങ്ങനെ വാങ്ങാം
Flipkart Diwali Sale 2025: ബിഗ് ബാംഗ് ദീപാവലി വില്‍പനയാണ് നിലവില്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നടക്കുന്നത്. നിരവധി ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവാണ് സെയിലില്‍. സ്മാര്‍ട്ട്‌ഫോണുകള്‍, ഗാഡ്‌ജെറ്റുകള്‍, മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവ വിലക്കുറവില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാനാകുന്നതാണ്.

ബിഗ് ബില്യണ്‍ ഡേയ്‌സിന് ശേഷം ഉപഭോക്താക്കള്‍ക്ക് ഓഫര്‍ പെരുമഴയുമായി വീണ്ടും എത്തിയിരിക്കുകയാണ് ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്പ്കാര്‍ട്ട്. ബിഗ് ബാംഗ് ദീപാവലി വില്‍പനയാണ് നിലവില്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നടക്കുന്നത്. നിരവധി ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവാണ്. സ്മാര്‍ട്ട്‌ഫോണുകള്‍, ഗാഡ്‌ജെറ്റുകള്‍, മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവ വിലക്കുറവില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാനാകുന്നതാണ്. (Image Credits: PTI)

ഐഫോണ്‍ 16 സീരീസ്, നത്തിങ് ഫോണ്‍ 3, ഗൂഗിള്‍ പിക്‌സല്‍ 10 പ്രോ ഫോള്‍ഡ്, സാംസങ് ഗാലക്‌സി എസ്24 എഫ്ഇ തുടങ്ങിയ പ്രീമിയം ഫോണുകളും ഓഫറിന്റെ ഭാഗമാണ്.

ഒക്ടോബര്‍ 11നാണ് ബിഗ് ബാംഗ് ദീപാവലി സെയില്‍ 2025 ആരംഭിച്ചത്. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ട് പ്ലസ്, ബ്ലാക്ക് അംഗങ്ങള്‍ക്ക് ഒക്ടോബര്‍ 10 മുതല്‍ വില്‍പന ആരംഭിച്ചു. ഒക്ടോബര്‍ 24 വരെയാണ് വില്‍പന നടക്കുക.

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്രോ മാക്‌സ് തുടങ്ങിയ ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈ സമയം അതിനായി മാറ്റിവെക്കാം. ഈ രണ്ട് മോഡലുകളിലും വന്‍ വിലക്കുറവാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഐഫോണ്‍ 16ന് 54,999 രൂപയാണ് വില. ഐഫോണ്‍ 16 പ്രോ മാക്‌സ് 1,02,999 രൂപയ്ക്കും നിങ്ങള്‍ക്ക് സ്വന്തമാക്കാം.