Eyebrows And Lashes: പുരികം മാത്രമല്ല കൺപീലികളും കട്ടി വയ്ക്കും…; വീട്ടുലണ്ടല്ലോ പരിഹാരം
Eyebrows And Lashes Thicken Remedies: കട്ടിയുള്ള പുരികങ്ങളും കട്ടിയുള്ള കണ്പീലികളും നിങ്ങളുടെ മുഖത്തിന്റെ സവിശേഷതകളെ മാറ്റുന്നു. വീട്ടിൽ തന്നെ അതിനുള്ള പരിഹാരമുണ്ട്. വൈറ്റാമിനുകൾ, പ്രോട്ടീനുകൾ, ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നവുമായ ആവണക്കെണ്ണ നിങ്ങളുടെ പുരികങ്ങളിലും കണ്പീലികളിലും കട്ടി കൂട്ടാൻ സഹായിക്കും.

നിങ്ങളുടെ മുഖത്തിന്റെ ആകൃതി മാറ്റുന്നതിൽ പുരികങ്ങൾക്കും കണ്പീലികൾക്കും ഒരു പ്രധാന പങ്കുണ്ട്. കട്ടിയുള്ള പുരികങ്ങളും കട്ടിയുള്ള കണ്പീലികളും നിങ്ങളുടെ മുഖത്തിന്റെ സവിശേഷതകളെ മാറ്റുന്നു. വീട്ടിൽ തന്നെ അതിനുള്ള പരിഹാരമുണ്ട്. എന്തെല്ലാമാണെന്ന് നോക്കാം.

ആവണക്കെണ്ണ: വൈറ്റാമിനുകൾ, പ്രോട്ടീനുകൾ, ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നവുമായ ആവണക്കെണ്ണ നിങ്ങളുടെ പുരികങ്ങളിലും കണ്പീലികളിലും കട്ടി കൂട്ടാൻ സഹായിക്കും. ഇത് രോമകൂപങ്ങളെ വേഗത്തിൽ ഇരുണ്ടതും കട്ടിയുള്ളതുമാക്കുന്നു. പുരികങ്ങളുടെയും കണ്പീലികളുടെയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

കറ്റാർ വാഴ: പുരികം കട്ടിയാക്കുന്നതിന് കറ്റാർ വാഴ ഒരു മികച്ച പരിഹാരമാണിത്. ധാതുക്കളും വൈറ്റാമിനുകളും കൊണ്ട് ഇവ നിറഞ്ഞിരിക്കുന്നു. കറ്റാർ വാഴ ജെൽ വേർതിരിച്ചെടുത്ത് പുരികങ്ങളിൽ പുരട്ടുക, ഏകദേശം 30 മിനിറ്റ് നേരം വയ്ക്കുക, തുടർന്ന് മുഖം കഴുകുക. ഇത് എല്ലാ ദിവസവും രണ്ടുതവണ ചെയ്താൽ ഫലം ഉറപ്പാണ്.

റോസ്മേരി ഓയിൽ: ആന്റിഓക്‌സിഡന്റുകൾ കൊണ്ട് സമ്പുഷ്ടമായ റോസ്മേരി ഓയിൽ രക്തചംക്രമണം ഉത്തേജിപ്പിക്കുകയും പുരികങ്ങൾക്ക് കട്ടിയുള്ള നിറം നൽകുകയും ചെയ്യുന്നു. ഒരു കാരിയർ ഓയിലിനൊപ്പം കുറച്ച് തുള്ളി റോസ്മേരി ഓയിൽ ചേർത്ത്, പുരികങ്ങളിലും കണ്പീലികളിലും പുരട്ടുക. എല്ലാ ദിവസവും ഇത് പുരട്ടുക, ഏതാനും ആഴ്ചകൾക്കുള്ളിൽ ഫലം കാണാം.

ഉള്ളി നീര്: സൾഫർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ അവ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുറച്ച് ഉള്ളി നീര് എടുത്ത് ആഴ്ചയിൽ രണ്ടുതവണ പുരികങ്ങളിൽ പുരട്ടുക. കണ്പീലികളിൽ ഇത് പരീക്ഷിക്കരുത്, കണ്ണിൽ നിന്ന് വെള്ളം വരും. 15-20 മിനിറ്റ് ഇത് വയ്ക്കുക ശേഷം കഴുകി കളയാം.