പ്രോട്ടീന്‍ മുഖ്യം ബിഗിലേ! മുട്ടയേക്കാള്‍ കേമന്‍ ഈ ഭക്ഷണങ്ങളാണ്‌ | Foods like spinach, mushrooms, broccoli, drumsticks, and green peas have more protein than eggs and how much should be eaten daily Malayalam news - Malayalam Tv9

Protein Foods: പ്രോട്ടീന്‍ മുഖ്യം ബിഗിലേ! മുട്ടയേക്കാള്‍ കേമന്‍ ഈ ഭക്ഷണങ്ങളാണ്‌

Published: 

24 Feb 2025 12:30 PM

Protein Rich Foods Than Egg: ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് പ്രോട്ടീന്‍ ആവശ്യമാണ്. ആരോഗ്യത്തിനും മുടിയ്ക്കും ചര്‍മത്തിനുമെല്ലാം തന്നെ പ്രോട്ടീന്‍ വേണം. നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് തന്നെയാണ് പ്രധാനമായും പ്രോട്ടീന്‍ ലഭിക്കുന്നത്. മുട്ടയില്‍ നിന്നും ധാരാളം പ്രോട്ടീന്‍ ലഭിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മുട്ടയേക്കാള്‍ പ്രോട്ടീന്‍ നല്‍കുന്ന ഭക്ഷണങ്ങളെ പരിചയപ്പെട്ടാലോ.

1 / 5ഗ്രീന്‍പീസ്- ഗ്രീന്‍പീസില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച ഗ്രീന്‍പീസില്‍ 8 ഗ്രാം പ്രോട്ടീനാണുള്ളത്. മുട്ടയില്‍ ഉള്ളതിനേക്കാള്‍ പ്രോട്ടീന്‍ ഗ്രീന്‍പീസിലുണ്ട്. 100 ഗ്രാം ഗ്രീന്‍പീസില്‍ 5 ഗ്രാം പ്രോട്ടീനുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. (Image Credits: Freepik)

ഗ്രീന്‍പീസ്- ഗ്രീന്‍പീസില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച ഗ്രീന്‍പീസില്‍ 8 ഗ്രാം പ്രോട്ടീനാണുള്ളത്. മുട്ടയില്‍ ഉള്ളതിനേക്കാള്‍ പ്രോട്ടീന്‍ ഗ്രീന്‍പീസിലുണ്ട്. 100 ഗ്രാം ഗ്രീന്‍പീസില്‍ 5 ഗ്രാം പ്രോട്ടീനുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. (Image Credits: Freepik)

2 / 5

കൂണ്‍- പ്രോട്ടീന്‍ അടങ്ങിയ കൂണ്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. വൈറ്റ് ബട്ടണ്‍ മഷ്‌റൂമില്‍ കൂടുതല്‍ പ്രോട്ടീനുണ്ട്. വേവിയ്ക്കാത്ത കൂണില്‍ ഉള്ളതിനേക്കാള്‍ പ്രോട്ടീന്‍ വേവിച്ച കൂണിലുണ്ടായിരിക്കും. ഒരു കപ്പ് വേവിച്ച കൂണില്‍ 5 മുതല്‍ 7 ഗ്രാം വരെ പ്രോട്ടീനാണുള്ളത്. (Image Credits: Freepik)

3 / 5

ബ്രൊക്കോളി- ബ്രൊക്കോളിയിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രൊക്കോളിയില്‍ 2.8 ഗ്രാം പ്രോട്ടീനാണുള്ളത്. ഒരു കപ്പ് വേവിച്ച ബ്രൊക്കോളിയില്‍ 5.7 ഗ്രാം പ്രോട്ടീനാണുള്ളത്. (Image Credits: Freepik)

4 / 5

മുരിങ്ങ- മുരിങ്ങയിലും പ്രോട്ടീനുണ്ട്. 100 ഗ്രാം മുരിങ്ങയിലയില്‍ 9 ഗ്രാം പ്രോട്ടീനാണ് അടങ്ങിയത്. ഏറ്റവും മികച്ച സസ്യ പ്രോട്ടീന്‍ കൂടിയാണിത്. (Image Credits: Social Media)

5 / 5

ചീര- ഒരു കപ്പ് വേവിച്ച ചീരയില്‍ 5.4 ഗ്രാം പ്രോട്ടീനുണ്ട്. 100 ഗ്രാമാണെങ്കില്‍ അതില്‍ 2.9 ഗ്രാം ഉണ്ടാകും. ചീര അളവില്‍ കൂടുതല്‍ കഴിക്കുന്നത് നല്ലതാണ്. (Image Credits: Freepik)

Related Photo Gallery
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം