ഭഗവദ്ഗീത മാത്രമല്ല, ആസാം തെയിലയും വെള്ളിക്കുതിരയുമുണ്ട്; പുട്ടിന് മോദി നൽകിയ സമ്മാനങ്ങൾ
റഷ്യൻ ലിപിയിലുള്ള ഭഗവദ്ഗീതയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിന് സമ്മാനിച്ചത്. ഗീതയ്ക്ക് പുറമെ പുട്ടിന് മോദി സമ്മാനിച്ചത് എന്തെല്ലാമാണെന്ന് പരിശോധിക്കാം

ബ്രഹ്മപുത്രയുടെ തീരങ്ങളിൽ നിന്നും വിളവെടുത്ത ആസം തെയില. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ തെയിൽ ഉത്പനങ്ങളിൽ ഒന്നാണിത്

പശ്ചിമ ബംഗാളിലെ മുർഷിദബാദിൽ നിന്നുള്ള വെള്ളി ചായ പാത്രങ്ങളുടെ സെറ്റ്. ചായ കുടിച്ചുകൊണ്ടുള്ള ഇന്ത്യ-റഷ്യ ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു.

മഹാരാഷ്ട്രയിൽ നിന്നും നിർമിച്ച വെള്ളിക്കുതിര. ഇരു രാജ്യാങ്ങളുടെ ബന്ധം ഏറ്റവും മുന്നോട്ട് കുതിക്കുന്നതിന് സൂചകമാണ് വെള്ളിക്കുതിര

ആഗ്രയിൽ നിന്നുമുള്ള മാർബിൾ കൊണ്ട് നിർമിച്ച ചതുരംഗ (ചെസ്) സെറ്റ്. മാർബിളിന് പുറമെ തടിയും അർധമൂല്യമുള്ള കല്ലുകളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും പരിശുദ്ധിയും മൂല്യമേറിയതുമായ കുങ്കുമ പൂവാണ് കശ്മീരിലേത്. ചുവന്ന് സ്വർണം എന്ന് വിശേഷിപ്പിക്കുന്ന കുങ്കുമ പൂവും മോദി റഷ്യൻ പ്രസിഡൻ്റിന് സമ്മാനിച്ചു.

ഇതിഹാസമായ മഹഭാരത കഥ പറയുന്ന ഭഗവദ്ഗീതയാണ് മറ്റൊരു സമ്മാനം. റഷ്യൻ ലിപിയിലുള്ള ഗീതയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുട്ടിന് സമ്മാനിച്ചത്.