മുപ്പത് ദിവസംകൊണ്ട് എല്ലുകൾ ബലപ്പെടണോ? എങ്കിൽ വൈറ്റമിൻ കെ അടങ്ങിയ ഭക്ഷണം കഴിക്കൂ | Get stronger bones naturally in just 30 days, Eat these vitamin K-rich foods Malayalam news - Malayalam Tv9

Vitamin K Foods: മുപ്പത് ദിവസംകൊണ്ട് എല്ലുകൾ ബലപ്പെടണോ? എങ്കിൽ വൈറ്റമിൻ കെ അടങ്ങിയ ഭക്ഷണം കഴിക്കൂ

Published: 

27 Jul 2025 19:40 PM

Vitamin K Rich Foods: ഒരു ശരാശരി മുതിർന്നയാൾക്ക് പ്രതിദിനം ഏകദേശം 55 മൈക്രോഗ്രാം (mcg) വിറ്റാമിൻ കെ ആവശ്യമാണ്. എന്നാൽ മിക്ക ആളുകളും ഈ ആവശ്യകത അവഗണിച്ചാണ് ജീവിക്കുന്നത്. അതിനാൽ, വെറും 30 ദിവസത്തിനുള്ളിൽ എല്ലുകൾ ബെലപ്പെടുന്നതിനും ആരോഗ്യത്തിനും ആവശ്യമായ വൈറ്റമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം. അവ ഏതെല്ലാമാണെന്ന് നോക്കാം.

1 / 5മനുഷ്യ ശരീരം കൃതക്യമായി ചലിക്കുന്നതിനും പ്രവർത്തിക്കുന്നതിനും എല്ലുകളുടെ ആരോ​ഗ്യം പ്രധാനമാണ്. എല്ലുകൾ നല്ല ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമാണ് ഓടി നടന്ന് കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ.  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) പ്രകാരം, ഒരു ശരാശരി മുതിർന്നയാൾക്ക് പ്രതിദിനം ഏകദേശം 55 മൈക്രോഗ്രാം (mcg) വിറ്റാമിൻ കെ ആവശ്യമാണ്. (Image Credits:  Getty Images/ Unsplash)

മനുഷ്യ ശരീരം കൃതക്യമായി ചലിക്കുന്നതിനും പ്രവർത്തിക്കുന്നതിനും എല്ലുകളുടെ ആരോ​ഗ്യം പ്രധാനമാണ്. എല്ലുകൾ നല്ല ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമാണ് ഓടി നടന്ന് കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) പ്രകാരം, ഒരു ശരാശരി മുതിർന്നയാൾക്ക് പ്രതിദിനം ഏകദേശം 55 മൈക്രോഗ്രാം (mcg) വിറ്റാമിൻ കെ ആവശ്യമാണ്. (Image Credits: Getty Images/ Unsplash)

2 / 5

എന്നാൽ മിക്ക ആളുകളും ഈ ആവശ്യകത അവഗണിച്ചാണ് ജീവിക്കുന്നത്. അതിനാൽ, വെറും 30 ദിവസത്തിനുള്ളിൽ എല്ലുകൾ ബെലപ്പെടുന്നതിനും ആരോഗ്യത്തിനും ആവശ്യമായ വൈറ്റമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം. അവ ഏതെല്ലാമാണെന്ന് നോക്കാം. (Image Credits: Getty Images/ Unsplash)

3 / 5

മുരിങ്ങയില: മുരിങ്ങയില ഒരു നിത്യോപയോഗ സാധനമാണ്. ഈ ഇലകളിൽ 100 ഗ്രാമിൽ 600 മൈക്രോഗ്രാം വൈറ്റമിൻ കെ അടങ്ങിയിട്ടുണ്ട്, ഇത് ദിവസേന ആവശ്യമുള്ളതിന്റെ 10 മടങ്ങ് കൂടുതലാണ്. അതുകൊണട് തന്നെ ഈ ഇലകൾ പതിവായി കഴിക്കുമ്പോൾ കാൽസ്യം ആഗിരണം മെച്ചപ്പെടുത്തുന്നതിലൂടെ അസ്ഥികളുടെ ശക്തിയും വർദ്ധിക്കുന്നു. (Image Credits: Getty Images/ Unsplash)

4 / 5

ഉലുവ ഇല: 100 ഗ്രാം ഉലുവ ഇലകളിൽ ഏകദേശം 180 മൈക്രോഗ്രാം വൈറ്റമിൻ കെ അടങ്ങിയിരിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാര കുറയ്ക്കുക, ആരോഗ്യകരമായ അസ്ഥി നിലനിർത്തുന്നതിലും ഉലുവ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രത്യേകിച്ച് ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ. (Image Credits: Getty Images/ Unsplash)

5 / 5

മല്ലിയില: പലപ്പോഴും ഭക്ഷണത്തെ അലങ്കരിക്കാനാണ് മല്ലിയില ഉപയോ​ഗിക്കുന്നത്. എന്നാൽ വൈറ്റമിൻ കെയാൽ സമ്പുഷ്ടമാണ് ഈ ഇലകൾ. മല്ലിയില ശരീരത്തിന്റെ പല പ്രശ്നങ്ങളെയും പരിഹരിക്കുന്നു. കൂടാതെ ബ്രക്കോളി കഴിക്കുന്നതും നല്ലതാണ്. ഒരു കപ്പ് ബ്രോക്കോളി ചെറുതായി ആവിയിൽ വേവിച്ചാൽ ഏകദേശം 141 മൈക്രോഗ്രാം വിറ്റാമിൻ കെ ലഭിക്കും. (Image Credits: Getty Images/ Unsplash)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ