Kerala Gold Rate: എന്റമ്മേ….എന്ത് ചതി ഇത്; റോക്കറ്റ് പോകുമോ ഇത്രയും സ്പീഡില്‍? സ്വര്‍ണവില ഉയര്‍ന്നു
Gold Rate Today: ഇടയ്‌ക്കൊന്ന് വില കുറഞ്ഞ് ആശ്വസിപ്പിച്ചെങ്കിലും പ്രതാപം കൈവിടാതെയുള്ള ഓട്ടത്തില്‍ തന്നെയാണ് സ്വര്‍ണം. സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്കും സ്വര്‍ണ വ്യാപാരികള്‍ക്കും ഇരുട്ടടി നല്‍കികൊണ്ടാണ് സ്വര്‍ണം മുന്നേറുന്നത്.

സംസ്ഥാനത്ത് സ്വര്‍ണത്തിന് വില ഉയര്‍ന്നു. ഒറ്റയടിക്ക് ഇന്ന് 640 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ 58,000 രൂപയ്ക്കടുത്തേക്കാണ് സ്വര്‍ണം ഉയര്‍ന്നത്. (Image Credits: Getty Images)

649 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 57,920 രൂപയാണ്. ഒരു ഗ്രാമിന് 80 രൂപയാണ് ഉയര്‍ന്നത്. 7240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. (Image Credits: Getty Images)

കഴിഞ്ഞ ദിവസം 360 രൂപയായിരുന്നു സ്വര്‍ണത്തിന് വര്‍ധിച്ചിരുന്നത്. ഇതോടെ ആദ്യമായി 57,000 രൂപയിലേക്കാണ് സ്വര്‍ണം ഉയര്‍ന്നത്. (Image Credits: Getty Images)

ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. പിന്നാലെ സ്വര്‍ണത്തിന് വില കൂടുന്ന കാഴ്ചയാണ് കണ്ടത്. (Image Credits: Getty Images)

ഇടയ്‌ക്കൊന്ന് വില കുറഞ്ഞ് ആശ്വസിപ്പിച്ചെങ്കിലും പ്രതാപം കൈവിടാതെയുള്ള ഓട്ടത്തില്‍ തന്നെയാണ് സ്വര്‍ണം. സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്കും സ്വര്‍ണ വ്യാപാരികള്‍ക്കും ഇരുട്ടടി നല്‍കികൊണ്ടാണ് സ്വര്‍ണം മുന്നേറുന്നത്. (Image Credits: Getty Images)