ഇമേജെൻ 3 പുറത്തിറക്കി ഗൂഗിൽ: എഐ ഇമേജ് ജനറേഷൻ്റെ കൃത്യത വർധിക്കും | Google Introduces Imagen 3 AI Text To Image Generation Tool Malayalam news - Malayalam Tv9

Imagen 3 : ഇമേജെൻ 3 പുറത്തിറക്കി ഗൂഗിൽ: എഐ ഇമേജ് ജനറേഷൻ്റെ കൃത്യത വർധിക്കും

Published: 

17 Aug 2024 | 01:01 PM

Google Introduces Imagen 3 : ടെക്സ്റ്റ് ടു ഇമേജ് എഐ ടൂളായ ഇമേജൻ്റെ മൂന്നാം ജനറേഷൻ പുറത്തിറക്കി ഗൂഗിൾ. കൃത്യതയുള്ള ചിത്രങ്ങൾ നൽകാനും പ്രോംപ്റ്റുകൾ കൃത്യമാക്കി മനസിലാക്കാനും ഇമേജെൻ 3യ്ക്ക് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

1 / 5
എഐ ഇമേജ് ജനറേഷൻ്റെ കൃത്യത വർധിപ്പിച്ച് ഗൂഗിൾ ഇമേജെൻ 3 പുറത്തിറക്കി. വ്യാഴാഴ്ചയാണ് ഇമേജെൻ 3 പുറത്തിറക്കിയത്. പുറത്തിറക്കും വരെ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള അപ്ഡേറ്റും ഗൂഗിൾ പുറത്തിവിട്ടിരുന്നില്ല. നിലവിൽ അമേരിക്കയിലുള്ളവർക്ക് മാത്രമാണ് ഈ ടെക്സ്റ്റ് റ്റു ഇമേജ് ജനറേഷൻ സൗകര്യം ലഭ്യമായിട്ടുള്ളത്.

2 / 5
ഇമേജെൻ 3യിൽ സൈൻ അപ്പ് ചെയ്ത് ഇമേജ് ജനറേറ്റ് ചെയ്യാൻ സാധിക്കും. കൂടുതൽ കൃത്യതയുള്ള ചിത്രങ്ങളാണ് ഇമേജെൻ്റെ മൂന്നാം ജനറേഷൻ്റെ പ്രത്യേകത. വാക്കുകൾ തിരിച്ചറിയുന്നതിനും പ്രോംപ്റ്റുകൾ കൃത്യമായി പാലിക്കുന്നതിനും ഇമേജെൻ 3യ്ക്ക് കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

3 / 5
സമൂഹമാധ്യമമായ റെഡിറ്റിൽ വന്ന ഒരു കുറിപ്പ് പ്രകാരം ഗോ പ്രോ, ഡിഎസ്എൽആർ തുടങ്ങി വിവിധ ക്യാമറകളിലെടുക്കുന്ന ചിത്രങ്ങളടക്കം ഇമേജെൻ 3യിൽ ജനറേറ്റ് ചെയ്യാം. വിവിധ ലെൻസുകളുപയോഗിച്ചുള്ള ചിത്രങ്ങളും ഇമേജെൻ 3യിൽ ടെക്സ്റ്റ് ടു ഇമേജ് പ്രോംപ്റ്റിലൂടെ ക്രിയേറ്റ് ചെയ്യാനാവും. എന്നാൽ, ഇമേജെൻ 3 ജനറേറ്റ് ചെയ്യുന്ന ക്ലോസപ്പ് ചിത്രങ്ങൾക്ക് അത്ര കൃത്യതയില്ലെന്നും കുറിപ്പിലുണ്ട്.

4 / 5
കർക്കശമായ സെൻസർഷിപ്പും ഇമേജെൻ 3യ്ക്കുണ്ട്. പ്രോംപ്റ്റുകൾ നൽകുമ്പോൾ അധിക കൈകൾ ക്രിയേറ്റ് ചെയ്യുന്നതും എഐ പ്ലാറ്റ്ഫോമിൻ്റെ ന്യൂനതയായി ഉപഭോക്താക്കൾ കുറിയ്ക്കുന്നു. കൈകൾ ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങൾക്കുള്ള പ്രോംപ്റ്റിൽ ക്രിയേറ്റ് ചെയ്യപ്പെടുന്ന ഇമേജുകളിൽ മൂന്ന് കൈ കാണാമെന്നാണ് കുറിപ്പ്.

5 / 5
സ്റ്റേബിൾ ഡിഫ്യൂഷനിൽ നിന്ന് വ്യത്യസ്തമായ ഒരു മോഡലാണ് ഇതെന്നാണ് ഗൂഗിളിൻ്റെ അവകാശവാദം. കൃത്യതയും ഡീറ്റെയിലിങുമാണ് ഇമേജെൻ 3യുടെ സവിശേഷത എന്നും ഗൂഗിൾ അവകാശപ്പെടുന്നു.

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ