Android Phones : ഒടുവിൽ പിക്സലിൻ്റെ പ്രത്യേക ഫീച്ചറുകൾ ആൻഡ്രോയ്ഡിലേക്ക്; ആപ്പിളിന് പണി കൊടുത്ത് ഗൂഗിൾ
Pixel 9 Features Android Phones : ഗൂഗിൾ പിക്സൽ 9ൻ്റെ എഐ ഫീച്ചറുകൾ എല്ലാ ആൻഡ്രോയ്ഡിലേക്കും വ്യാപിപ്പിക്കാൻ ഗൂഗിൾ. പിക്സൽ 9 സീരീസിന് മാത്രമായി നൽകിയ എഐ ഫീച്ചറുകളാണ് ആൻഡ്രോയ്ഡ് ഫോണുകളിലേക്ക് വ്യാപിപ്പിക്കുക.

ഗൂഗിൾ പിക്സലിൻ്റെ പ്രത്യേക ഫീച്ചറുകൾ എല്ലാ ആൻഡ്രോയ്ഡ് ഫോണുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി ഗൂഗിൾ. പിക്സൽ 9 സീരീസിന് മാത്രമായി നൽകിയ ജെമിനി എഐ ഫീച്ചറുകളാണ് എല്ലാ ആൻഡ്രോയ്ഡ് ഫോണുകളിലേക്കും ഗൂഗിൾ വ്യാപിപ്പിക്കാനൊരുങ്ങുന്നത്. (Image Credits - Justin Sullivan/Getty Images)


ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഏതെങ്കിലും വിഷയങ്ങളിൽ ചർച്ച നടത്താനുമൊക്കെ എഐ അസിസ്റ്റൻ്റിന് സാധിക്കും. നേരത്തെ ഗൂഗിൾ പിക്സൽ 9 ഉപഭോക്താക്കൾക്ക് മാത്രമായി ലഭിച്ചിരുന്ന ഈ ഫീച്ചർ എല്ലാ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ലഭ്യമാക്കാനാണ് ഗൂഗിളിൻ്റെ ആലോചന. (Image Credits - Justin Sullivan/Getty Images)

ഒക്ടോബർ ഒന്ന് മുതൽ ആഗോളാടിസ്ഥാനത്തിലുള്ള ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സൗജന്യമായി ജെമിനി ലൈവ് ഉപയോഗിക്കാമെന്നാണ് വിവരം. ജെമിനിയുടെ പുതിയ അപ്ഡേറ്റ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്താൽ ഇത് ഉപയോഗിച്ചുതുടങ്ങാം. എന്നാൽ, എല്ലാവർക്കും ഈ അപ്ഡേറ്റ് ലഭിച്ചുതുടങ്ങിയിട്ടില്ല. (Image Credits - CFOTO/Future Publishing via Getty Images)

ആപ്പിളിൻ്റെ ഏറ്റവും പുതിയ സീരീസിൽ ആപ്പിൾ എഐ എന്ന പേരിൽ പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സേവനങ്ങൾ അവതരിപ്പിച്ചിരുന്നു. സാംസങുമായും ഗൂഗിളുമായും താരതമ്യം ചെയ്യുമ്പോൾ ആപ്പിൾ എഐ പോരെന്ന് പൊതുവേ ആരോപണമുണ്ടായിരുന്നു. ഗൂഗിളിൻ്റെ പുതിയ തീരുമാനം ആപ്പിളിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. (Image Credits - PTI)