D Gukesh Tax : ഗുകേഷിന് കിട്ടുന്നത് എത്രയെന്ന് അറിഞ്ഞു; ടാക്‌സായി താരം കൊടുക്കേണ്ടതോ ? അറിയാം
D Gukesh Tax Amount : ഏകദേശം 11.34 കോടി രൂപയാണ് താരത്തിന് ലഭിച്ചത്. ഇതാണ് ഇത്രയും നികുതി അടയ്ക്കാന്‍ കാരണം

വെറും 18 വയസ് മാത്രമുള്ളപ്പോള്‍ ലോക ചെസ് ചാമ്പ്യനായി ചരിത്രം രചിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഡി. ഗുകേഷ്. സിംഗപ്പൂരില്‍ നടന്ന മത്സരത്തില്‍ ചൈനയുടെ ഡിങ് ലിറനെയാണ് താരം തോല്‍പിച്ചത് (image credits: PTI)

താരത്തിന് ഏകദേശം 4.67 കോടി രൂപയാണ് നികുതി ഇനത്തില്‍ നല്‍കേണ്ടി വരിക. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത് (image credits: PTI)

ഏകദേശം 11.34 കോടി രൂപയാണ് ചാമ്പ്യന്‍ഷിപ്പില്‍ താരത്തിന് ലഭിച്ചത്. ഇതാണ് നികുതിയായി നാല് കോടിയിലധികം രൂപ അടയ്‌ക്കേണ്ടതിന്റെ കാരണം (image credits: PTI)

15 ലക്ഷം രൂപയില്‍ കൂടുതലുള്ള വരുമാനത്തിന് 20 ശതമാനം നികുതിയുണ്ട്. അഞ്ച് കോടിയിലധികം വരുമാനമുള്ളവര്‍ക്ക് 37 ശതമാനം സര്‍ചാര്‍ജ്, നാല് ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ് എന്നിവയും അടയ്ക്കണം (image credits: PTI)

മൂന്ന് മത്സരങ്ങളില്‍ നേടിയ വിജയത്തില്‍ നിന്നുള്ള 5.04 കോടി രൂപ അടക്കമാണ് താരത്തിന് ലഭിച്ചത്. ബാക്കിയുള്ളതുക ചെസ് ഫെഡറേഷന്റെ ചട്ടങ്ങള്‍ പ്രകാരം മൊത്തം സമ്മാനത്തുകയായ 21 കോടിയില്‍ നിന്ന് വിഭജിച്ചതിന് ശേഷം ലഭിച്ചതാണെന്നാണ് റിപ്പോര്‍ട്ട് (image credits: PTI)