ഗുരുവായൂര്‍ ഏകാദശി; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി | Guruvayur Ekadashi 2024 holiday announced for chavakkad taluk on december 11 Malayalam news - Malayalam Tv9

Guruvayur Ekadashi 2024: ഗുരുവായൂര്‍ ഏകാദശി; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി

Updated On: 

10 Dec 2024 22:15 PM

Chavakkad Taluk Holiday on December 11: വിപുലമായ ഏകാദശി ആഘോഷങ്ങള്‍ക്കാണ് ഗുരുവായൂര്‍ ക്ഷേത്രം ഒരുങ്ങിയിരിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ ക്ഷേത്രം ഹാളില്‍ വെച്ച് ഗീതാപാരായണം നടക്കും. രാവിലെ ഒമ്പത് മണി മുതല്‍ വിഭവങ്ങളോട് കൂടിയ പ്രസാദമൂട്ട്.

1 / 5ഗുരുവായൂര്‍ ഏകാദശി പ്രമാണിച്ച് തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച ചാവക്കാട് താലൂക്ക് പരിധിക്കുള്ളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. (Image Credits: Getty Images)

ഗുരുവായൂര്‍ ഏകാദശി പ്രമാണിച്ച് തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച ചാവക്കാട് താലൂക്ക് പരിധിക്കുള്ളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. (Image Credits: Getty Images)

2 / 5

നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമനം ലഭിക്കുന്നതിനുള്ള പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല. (Image Credits: Social Media)

3 / 5

അതേസമയം, വിപുലമായ ഏകാദശി ആഘോഷങ്ങള്‍ക്കാണ് ഗുരുവായൂര്‍ ക്ഷേത്രം ഒരുങ്ങിയിരിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ ക്ഷേത്രം ഹാളില്‍ വെച്ച് ഗീതാപാരായണം നടക്കും. രാവിലെ ഒമ്പത് മണി മുതല്‍ വിഭവങ്ങളോട് കൂടിയ പ്രസാദമൂട്ട്. (Image Credits: Social Media)

4 / 5

രാവിലെ ആറ് മണി മുതല്‍ ഉച്ച കഴിഞ്ഞ് രണ്ട് മണി വരെ വിഐപി സ്‌പെഷ്യല്‍ ദര്‍ശനം ഉണ്ടായിരിക്കില്ല. പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ എന്നിവര്‍ക്കുള്ള ക്യൂ രാവിലെ അഞ്ച് മണിക്ക് അവസാനിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. (Image Credits: Social Media)

5 / 5

പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയനപ്രദക്ഷിണം, ചോറൂണ്‍ കഴിഞ്ഞ കുട്ടികള്‍ക്കുള്ള പ്രത്യേക ദര്‍ശനം എന്നിവയും ഉണ്ടാകില്ല. (Image Credits: Social Media)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്