ഒരു വ്യക്തിക്ക് കാര്‍ ലോണ്‍ നല്‍കുന്നതിന് മുമ്പ് ബാങ്കുകള്‍ പല കാര്യങ്ങളും നോക്കുന്നുണ്ട്. അപേക്ഷകന്റെ സാമ്പത്തിക സ്ഥിതി, ക്രെഡിറ്റ് സ്‌കോര്‍, വരുമാനം, രേഖകളുടെ ആധികാരികത അങ്ങനെ നിരവധി കാര്യങ്ങളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്രെഡിറ്റ് സ്‌കോറാണ്. വായ്പ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ കഴിവിനെയാണ് ക്രെഡിറ്റ് സ്‌കോര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. മുന്‍ വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ നിങ്ങള്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ പുതിയ വായ്പയെ ബാധിക്കും. (Image Credits: Unsplash)