Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Health Benefits of Curry Leaves: ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു സൂപ്പർ ഫുഡാണ് കറിവേപ്പില. പക്ഷേ പലപ്പോഴും ഭക്ഷണത്തിലുള്ള കറിവേപ്പിലയെ വലിച്ചെറിയുകയാണ് പതിവ്. എന്നാലിനിയത് വേണ്ട. കാരണം വിറ്റാമിനുകളാലും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായ ഇവ നൽകുന്ന ഗുണങ്ങൾ നിരവധിയാണ്.
1 / 5

ആന്റിഓക്സിഡന്റുകളാലും പോഷകങ്ങളാലും സമ്പന്നമായ കറിവേപ്പില മെറ്റബോളിസം വർധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
2 / 5

കറിവേപ്പിലയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബിയും പ്രോട്ടീനും തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
3 / 5

വിറ്റാമിൻ എയുടെ മികച്ച ഉറവിടമാണ് കറിവേപ്പില. ഇത് കാഴ്ച ശക്തി മെച്ചപ്പെടുത്തുകയും തിമിരം പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യുന്നു.
4 / 5

ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു.
5 / 5

കറിവേപ്പില പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. കൊളസ്ട്രോളിന്റെ അളവ് സ്ഥിരപ്പെടുത്താനും ഇവ സഹായിക്കുന്നു.