Health Benefits of Green Tea: പതിവായി ഗ്രീൻ ടീ കുടിക്കൂ; ഈ ഗുണങ്ങൾ അത്ഭുതപ്പെടുത്തും!
Health Benefits of Green Tea: ധാരാളം ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ പാനീയമാണ് ഗ്രീൻ ടീ. ഇവയിലുള്ള ആന്റിഓക്‌സിഡന്റുകൾ, ഫ്‌ളേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവ സൗന്ദര്യപരവും ആരോഗ്യപരവുമായ ഗുണങ്ങൾ നൽകുന്നു.

ഗ്രീൻ ടീയിലടങ്ങിയിട്ടുള്ള പോളിഫെനോൾ സമ്മർദ്ദവും വിഷാദവും കുറയ്ക്കാൻ സഹായിക്കുന്നു.

പതിവായി ഗ്രീൻ ടീ കുടിക്കുന്നത് ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന കാറ്റെച്ചിൻ, പോളിഫെനോൾ തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്.

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും പ്രായമാകുമ്പോൾ ഉണ്ടാകുന്ന ഓർമ്മക്കുറവ് പരിഹരിക്കാനും ഗ്രീൻ ടീ സഹായിക്കുന്നു.

ഗ്രീൻ ടീയിലടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ ചർമ്മസംരക്ഷണത്തിന് സഹായിക്കുന്നു. ചർമ്മത്തിലെ കേടുപാടുകൾ പരിഹരിച്ച് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നു.

ആന്റി മൈക്രോബിയൽ, ആന്റി ഡയബറ്റിക്, ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഘടകങ്ങൾ അടങ്ങിയിരിക്കു്നന ഗ്രീൻ ടീ ദഹനപ്രക്രിയ മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും.