Health Benefits of Papaya: രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമൻ; പപ്പായയുടെ ഈ ഗുണങ്ങൾ അറിയാമോ?
Health Benefits of Papaya: പപ്പായയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. വീടുകളിലും പറമ്പുകളിലും സുലഭമായി കിട്ടുന്ന ഇവയുടെ ആരോഗ്യഗുണങ്ങൾ പലരും വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താറില്ല. കരോട്ടിന, ഫ്ലോവനോയ്ഡുകൾ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ ബിയാലും സമ്പുഷ്ടമാണ് പപ്പായ. സൗന്ദര്യസംരക്ഷണത്തിലും പപ്പായ തോൽപ്പിക്കാൻ മറ്റാരുമില്ല. പോഷകങ്ങളാൽ സമ്പന്നമായ പപ്പായയുടെ ചില ആരോഗ്യഗുണങ്ങൾ പരിചയപ്പെടാം.

പപ്പായയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാൽ പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും. പപ്പായ രക്തത്തിൽ പഞ്ചസാരയുടെ അളവ് കാര്യമായി വർധിപ്പിക്കില്ല.

ഹൃദയാരോഗ്യത്തിനും പപ്പായ നല്ലതാണ്. പപ്പായയിൽ ആന്റിഓക്സിഡന്റുകളും ഫൈറ്റോന്യൂട്രിയന്റുകളും ധാരാളമുണ്ട്. അതിനാൽ ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

ദഹന ആരോഗ്യം മെച്ചപ്പെടുത്താൻ പപ്പായയിൽ അടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കുന്നു. ഇവ മലബന്ധം തടയുകയും ആരോഗ്യകരമായ ദഹനനാളത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വിറ്റമിൻ എ, ബി, സി, കെ എന്നിവയുടെ ശക്തമായ ഉറവിടമാണ് പപ്പായ. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ജലദോഷവും മറ്റ് അണുബാധയും തടയാൻ പപ്പായ നല്ലതാണ്.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പപ്പായ ഡയറ്റിൽ ഉൾപ്പെടുത്താം. പപ്പായയിൽ കലോറി കുറവാണ്. കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകളും അമിതഭാരം നിയന്ത്രിക്കാൻ ഗുണം ചെയ്യും. (നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)