Morning Food Habit: രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കണ്ട! പകരം കഴിക്കേണ്ടത് ഇതെല്ലാം; ഗുണങ്ങൾ അറിയാം
Healthy Breakfast Choice: രാവിലെ നിങ്ങൾ കഴിക്കുന്ന ഭക്ഷണമാണ് ദിവസം മുഴുവൻ നിങ്ങളുടെ മാനസികാവസ്ഥയെയും ഊർജ്ജ നിലയെയും നിയന്ത്രിക്കുന്നത്. എങ്കിൽ ഇന് ബ്രേക്ക്ഫാസ്റ്റിന് എന്ത് എന്നുള്ള സംശയം വേണ്ട. രാവിലെ വെറും വയറ്റിൽ കഴിക്കാൻ പറ്റുന്ന ആരോഗ്യകരമായ പഴങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

പ്രഭാതഭക്ഷണം എപ്പോഴും ആരോഗ്യകരമായിരിക്കണം. രാവിലെ നിങ്ങൾ കഴിക്കുന്ന ഭക്ഷണമാണ് ദിവസം മുഴുവൻ നിങ്ങളുടെ മാനസികാവസ്ഥയെയും ഊർജ്ജ നിലയെയും നിയന്ത്രിക്കുന്നത്. എങ്കിൽ ഇന് ബ്രേക്ക്ഫാസ്റ്റിന് എന്ത് എന്നുള്ള സംശയം വേണ്ട. രാവിലെ വെറും വയറ്റിൽ കഴിക്കാൻ പറ്റുന്ന ആരോഗ്യകരമായ പഴങ്ങൾ ഏതെല്ലാമെന്ന് നോക്കാം. (Image Credits: Gettyimages)

പപ്പായ: വെറും വയറ്റിൽ കഴിക്കാൻ പറ്റിയ ഭക്ഷണങ്ങളിൽ ഒന്നാണ് പപ്പായ. ദഹനത്തിന് വളരെയധികം ഗുണം ചെയ്യുന്ന പപ്പെയ്ൻ എന്ന എൻസൈം ഇതിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളാലും സമ്പുഷ്ടമായ പപ്പായ, മെറ്റബോളിസത്തെയും പ്രോത്സാഹിപ്പിത്തുന്നു. നാരുകളുടെ നല്ല ഉറവിടവും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതുമായ ഇവ പ്രഭാതഭക്ഷണത്തിന് അനുയോജ്യമായ ഒന്നാണ്. (Image Credits: Gettyimages)

സ്ട്രോബെറി: വെറുംവയറ്റിൽ കഴിക്കാൻ അനുയോജ്യമാണ് സ്ട്രോബെറി. ഇവയിൽ നാരുകൾ, മഗ്നീഷ്യം, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങളുണ്ട്. ഒഴിഞ്ഞ വയറ്റിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയുമില്ല, മാത്രമല്ല പ്രമേഹ സാധ്യത കുറയ്ക്കാൻ പോലും ഇവ സഹായിക്കും. സ്ട്രോബെറിക്ക് വീക്കം തടയുന്ന ഗുണങ്ങളുണ്ട്, കൂടാതെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു. (Image Credits: Gettyimages)

ഓറഞ്ച്: ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയ ഓറർഞ്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും വീക്കം തടയുകയും ചെയ്യും. വിറ്റാമിൻ ബി, മഗ്നീഷ്യം, പൊട്ടാസ്യം, ചെമ്പ് തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഓറഞ്ചുകൾ. കലോറിയും കുറവായ ഇവ ഇരുമ്പ് ആഗിരണം ചെയ്യാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും. എന്നാൽ, വെറും വയറ്റിൽ ഓറഞ്ച് കഴിക്കുന്നത് ചിലരിൽ അസിഡിറ്റി ഉണ്ടാക്കാം. (Image Credits: Gettyimages)

വാഴപ്പഴം: നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ ബി6, വിറ്റാമിൻ സി തുടങ്ങിയ അവശ്യ പോഷകങ്ങളുടെയും നല്ല ഉറവിടമാണ് വാഴപ്പഴം. അവ ദഹനാരോഗ്യത്തെ സഹായിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ വെറും വയറ്റിൽ വാഴപ്പഴം കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കുകയും പ്രമേഹരോഗികൾക്ക് അപകടകരവുമാണ്. വെറും വയറ്റിൽ വാഴപ്പഴം കഴിക്കുമ്പോൾ നട്‌സ്, ഓട്‌സ്, തൈര്, ധാന്യങ്ങൾ തുടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഒപ്പം ചേർക്കുക. (Image Credits: Gettyimages)