Heera Rajagopal: മോഹൻലാലിൻ്റെ നായിക, ഇപ്പോൾ വിവാദങ്ങൾക്ക് തിരിവെച്ച നടി, ആരാണ് ഹീര രാജഗോപാൽ
Heera Rajagopal Controversy: ഒരു കാലത്ത് ദക്ഷിണേന്ത്യൻ സിനിമയുടെ ശക്തയായ താരം, ബോളിവുഡിൽ പോലും നിരവധി അവസരങ്ങൾ ഹീരാ രാജഗോപാൽ വീണ്ടും ചർച്ചയിലേക്ക് കടന്നു വരികയാണ്

മലയാളത്തിൽ നിർണ്ണയമായിരുന്നു ഹീരാ രാജഗോപാൽ എന്ന താരത്തിൻ്റെ എൻട്രി ചിത്രം. ഒരു ത്രില്ലർ മോഡിലെത്തിയ ചിത്രത്തിൽ ഡോ. ആനി എന്ന കഥാപാത്രമായി മോഹൻലാലിൻ്റെ നായികയായാണ് ഹീര എത്തിയത്.

മലയാളത്തിൽ മൂന്നേ മൂന്ന് ചിത്രങ്ങളാണ് ഹീരയുടെ പോർട്ട്ഫോളിയോ എങ്കിലും മമ്മൂട്ടിക്കും, മോഹൻലാലിനും, ജയറാമിനുമൊപ്പമായിരുന്നു താരത്തിൻ്റെ സിനിമകൾ. തമിഴിൽ ഇദയം എന്ന ചിത്രത്തിലായിരുന്നു ഹീരയുടെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിലും ഹീര ഭാഗമായി. തമിഴിലും, തെലുഗിലുമായി ഹീര തൻ്റെ വലിയൊരു സ്പേസ് തന്നെയുണ്ടാക്കി ഒരു കാലത്ത്

മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും സൈക്കോളജയിൽ ബിരുദം പൂർത്തിയാക്കുമ്പോഴേക്കും സിനിമയിലേക്ക് നിരവധി വിളികൾ ഹീരക്ക് എത്തിയിരുന്നു. എങ്കിലും ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഹീര സിനിമയിലേക്ക് എത്തുന്നത്. കോളേജ് പഠനകാലത്ത് മോഡലിംഗിലും ഹീര ശ്രദ്ധിച്ചിരുന്നു

സിനിമയിലെത്തിയ ശേഷം നടൻ അജിത്തുമായുണ്ടായ ബന്ധമാണ് ഹീരയെ പറ്റി വീണ്ടും ചർച്ചയിലേക്ക് എത്തിയത്. കാതൽ കോട്ടൈ ആണ് ഇരുവരെയും ഒന്നിപ്പിച്ച ചിത്രം. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധത്തിന് ഇടയിലൊരു ഫുൾ സ്റ്റോപ്പ് വന്നു. 90-കളിൽ ഇരുവരും പിരിഞ്ഞെന്നാണ് പിന്നീട് പുറത്തു വന്ന വിവരം. വിവാഹം വരെ എത്തിയ ബന്ധമായിരുന്നെങ്കിലും ഹീരയുടെ അമ്മക്ക് താരം കരിയർ ഉപേക്ഷിക്കുമോ എന്ന ഭയമുണ്ടായിരുന്നതായും ചില റിപ്പോർട്ടുകളുണ്ട്

ഇപ്പോൾ വീണ്ടും ചർച്ചയായത് ഹീര തൻ്റെ ബ്ലോഗിൽ പങ്കുവെച്ച ചില വിവരങ്ങളാണ് തൻ്റെ മുൻകാമുകൻ്റെ സ്വഭാവവും അയാളുടെ പെരുമാറ്റവുമാണ് ആരെന്ന് പേരെടുത്ത് പറയാതെ ഹീര തന്നെ കുറിച്ചത്. സോഷ്യൽ മീഡിയയിലും ഇത് വളരെ അധികം ചർച്ചയായിട്ടുണ്ട്