Breakfast Recipes: ഞൊടിയിടയിൽ പ്രഭാതഭക്ഷണം! അതും ആരോഗ്യത്തോടെയും രുചിയോടെയും; തയ്യാറാക്കാം ഇങ്ങനെ
Instant Breakfast Recipes: തിരക്കുകൾക്കിടയിൽ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരും ചെറുതല്ല. എന്നാൽ കുറച്ച് സമയത്തിനുള്ള ആരോഗ്യകരമായ ഒരു പ്രഭാതഭക്ഷണം തയ്യാറാക്കാം. വേഗത്തിൽ തയ്യാറാക്കുക മാത്രമല്ല, പോഷകസമൃദ്ധവും രുചികരവുമായ ഇവയുടെ കൂട്ട് ഓർമ്മിച്ച് വച്ചോളൂ.

പലപ്പോഴും രാവിലെ സമയമില്ലാത്തവരാണ് നമ്മളിൽ പലരും. ജോലിക്ക് പോകാൻ തിരക്ക് കൂട്ടുന്നവരും, കുട്ടികളെ സ്കൂളിൽ വിടാൻ ഒരുക്കുന്നവരും എന്നിങ്ങനെ രാവിലെ സമയം തീരം കിട്ടാറില്ല. ഈ തിരക്കുകൾക്കിടയിൽ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരും ചെറുതല്ല. എന്നാൽ കുറച്ച് സമയത്തിനുള്ള ആരോഗ്യകരമായ ഒരു പ്രഭാതഭക്ഷണം തയ്യാറാക്കാം. വേഗത്തിൽ തയ്യാറാക്കുക മാത്രമല്ല, പോഷകസമൃദ്ധവും രുചികരവുമായ ഇവയുടെ കൂട്ട് ഓർമ്മിച്ച് വച്ചോളൂ. (Image Credits: Gettyimages)

ഓവർനൈറ്റ് ഓട്സ്: പാചകം ചെയ്യാതെ തന്നെ തയ്യാറാക്കാവുന്ന ഒരു പ്രഭാതഭക്ഷണമാണ് ഇത്. ഓട്സ് പാലിലോ തൈരിലോ ഒരു രാത്രി മുഴുവൻ ഒരു പാത്രത്തിൽ കുതിർക്കാൻ വയ്ക്കുക. നാരുകൾക്കായി ചിയ വിത്തുകൾ, വാഴപ്പഴം, മറ്റ് ഫ്രൂട്സ് എന്നിവ ചേർക്കുക. തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ് ചേർത്ത് നിങ്ങൾക്ക് ഇതിൽ മധുരം ചേർക്കാവുന്നതാണ്. രാവിലെയാകുമ്പോൾ, നാരുകൾ, പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവയാൽ സമ്പന്നമായ ഒരു ക്രീമി, ഭക്ഷണം നിങ്ങൾക്ക് കഴിക്കാം.

രാവിലെ കഴിക്കാൻ ഏറ്റവും നല്ല ഭക്ഷണമാണ് സ്മൂത്തി. വാഴപ്പഴം, ചീര, ഫ്രോസൺ ബെറികൾ, നട്ട് ബട്ടർ, പാൽ എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. അധിക നാരിനായി ഒരു സ്പൂൺ ഓട്സ് അല്ലെങ്കിൽ ഫ്ളാക്സ് സീഡുകൾ ചേർക്കാം. പഴങ്ങളും പച്ചക്കറികളും കഴിക്കാനും ഉച്ചഭക്ഷണം വരെ വയറു നിറച്ച് ഇരുത്താനും ഇത് ഒരു നല്ല മാർഗമാണ്.

കടലമാവ്, വെള്ളം, മഞ്ഞൾ, ജീരകം, മല്ലിയില തുടങ്ങിയവ ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കുക. ചൂടുള്ള തവയിൽ പാൻകേക്ക് പോലെ ഒഴിക്കുക, ഇരുവശവും നന്നായി വേവിക്കുക, വഴറ്റിയ പച്ചക്കറികളോ ചീസോ മുകളിൽ ഇട്ടുകൊടുക്കാം. ഒരു റോൾ പോലെ പൊതിഞ്ഞ് കഴിക്കുക. ഉയർന്ന പ്രോട്ടീനും ഗ്ലൂറ്റൻ രഹിതവുമായ ഈ സ്വാദിഷ്ടമായ പാൻകേക്ക് തിരക്കേറിയ പ്രഭാതങ്ങൾക്ക് അനുയോജ്യമാണ്.

ഒരു ഗ്ലാസിൽ ഓട്സും സീസണൽ പഴങ്ങൾ അരിഞ്ഞതും ചേർത്ത് പ്ലെയിൻ തൈര് ചേർക്കുക. 5 മിനിറ്റിനുള്ളിൽ ഇത് ഉണ്ടാക്കാം. തൈര് പ്രോബയോട്ടിക്സും പ്രോട്ടീനും നൽകുന്നു, അതേസമയം പഴങ്ങൾ വിറ്റാമിനുകളും നാരുകളും ഉണ്ട്. അതിനാൽ ഇവ ആരോഗ്യത്തിന് വളരെ നല്ലതാണ്.