Cleaning Tips: ഫ്രിഡ്ജിലെ ദുർഗന്ധം സഹിക്കുന്നില്ലേ…! ബേക്കിങ് സോഡയും ഓട്സുമുണ്ടോ വൃത്തിയാക്കൽ ഈസി
Remove Bad Smell From Fridge: കൃത്യമായി വൃത്തിയാക്കിയില്ലെങ്കിലും പഴകിയ ഭക്ഷണങ്ങളാലും ഈ ദുർഗന്ധം ഉണ്ടായേക്കാം. എന്നാൽ ഇവ നീക്കം ചെയ്യാൻ ചില എളുപ്പവഴികളുണ്ട്. വൈദ്യുതി തടസ്സം കാരണം ഫ്രിഡ്ജ് ഓഫായിപോയാൽ, ഭക്ഷണം മോശമാകാനുള്ള സാധ്യതയുണ്ട്. ആ സമയം പഴകിയ ഭക്ഷണം അതിൽ നിന്ന് നീക്കം ചെയ്ത് വൃത്തിയാക്കുക.

ഫ്രിഡ്ജിലെ ദുർഗന്ധം അത് അസഹനീയമാണ്. കൃത്യമായി വൃത്തിയാക്കിയില്ലെങ്കിലും പഴകിയ ഭക്ഷണങ്ങളാലും ഈ ദുർഗന്ധം ഉണ്ടായേക്കാം. എന്നാൽ ഇവ നീക്കം ചെയ്യാൻ ചില എളുപ്പവഴികളുണ്ട്.

വൈദ്യുതി തടസ്സം കാരണം ഫ്രിഡ്ജ് ഓഫായിപോയാൽ, ഭക്ഷണം മോശമാകാനുള്ള സാധ്യതയുണ്ട്. ആ സമയം പഴകിയ ഭക്ഷണം അതിൽ നിന്ന് നീക്കം ചെയ്ത് വൃത്തിയാക്കുക.

സിട്രസ് പഴങ്ങളുടെ തൊലി പ്രകൃതിദത്ത ഡിയോഡറെൻ്റുകളാണ്. ഓറഞ്ച്, നാരങ്ങ തുടങ്ങിയവയുടെ തൊലികൾ ഫ്രിഡ്ജിലെ ദുർഗന്ധം ഇല്ലാതാക്കുന്നു. കഴുകിയ ശേഷം ഇവയുടെ തൊലി ഒരാഴ്ച്ചയോളം ഫ്രിഡ്ജിൽ സൂക്ഷിക്കാം.

ഫ്രിഡ്ജിലെ ദുർഗന്ധം അകറ്റാനുള്ള മറ്റൊരു മാർഗ്ഗം ഓട്‌സാണ്. ഓട്സ് ഒരു പാത്രത്തിലെടുത്ത് ഫ്രിഡ്ജിൻ്റെ ഷെൽഫിൽ വയ്ക്കുക. ഒരു അലുമിനിയം പാത്രത്തിൽ വേണം ഇത് വയ്ക്കാൻ.

ഫ്രിഡ്ജിലെ ദുർഗന്ധം ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഒരു ബൗൾ നിറയെ ബേക്കിംഗ് സോഡ എടുത്ത് നിങ്ങളുടെ റഫ്രിജറേറ്ററിൻ്റെ ഒരു സൈഡിൽ വയ്ക്കുക. രണ്ട് മണിക്കൂറിന് ശേഷം മാറ്റാവുന്നതാണ്.