പുരികത്തിന് തീരെ കട്ടിയില്ലേ? വീട്ടുവൈദ്യം മതിയല്ലോ, ദാ ഇങ്ങനെ ചെയ്‌തോളൂ | Home remedies to growing your eyebrows thick and dark Malayalam news - Malayalam Tv9

Eyebrow Tips: പുരികത്തിന് തീരെ കട്ടിയില്ലേ? വീട്ടുവൈദ്യം മതിയല്ലോ, ദാ ഇങ്ങനെ ചെയ്‌തോളൂ

Published: 

10 Nov 2024 14:42 PM

How To Grow Eyebrow: പുരികത്തിന് കട്ടിയില്ലെന്ന് പറയാത്തവര്‍ ചുരുക്കമാണ്. എല്ലാവരുടെയും കാര്യമല്ല, മുഖ സൗന്ദര്യത്തിന് പ്രാധാന്യം നല്‍കുന്നവര്‍ക്ക് അതൊരു വിഷയമാണ്. പലര്‍ക്കും കട്ടിയുള്ളതും ഇരുണ്ടതുമായി പുരികമില്ലാത്തതാണ് പ്രശ്‌നം. പുരികം നല്ല രീതിയില്‍ വളര്‍ത്തുന്നതിനായി നമ്മുടെ വീട്ടില്‍ തന്നെ മാര്‍ഗമുണ്ട്, അവ എന്തെല്ലാമാണെന്ന് നോക്കാം.

1 / 5ഓയില്‍ മസാജ്- കട്ടിയുള്ള പുരികം വളരുന്നതിനുള്ള നല്ലൊരു മാര്‍ഗമാണ് ഓയില്‍ മസാജ്. എള്ളെണ്ണ എടുക്ക് പുരികത്തില്‍ പുരട്ടി നന്നായി മസാജ് ചെയ്യുന്നത് നല്ലതാണ്. ആവണക്കെണ്ണയും പുരികം വളരുന്നതിന് സഹായിക്കും. രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഓയില്‍ മസാജ് ചെയ്യുന്നതാണ് നല്ലത്. (Image Credits: Unsplash)

ഓയില്‍ മസാജ്- കട്ടിയുള്ള പുരികം വളരുന്നതിനുള്ള നല്ലൊരു മാര്‍ഗമാണ് ഓയില്‍ മസാജ്. എള്ളെണ്ണ എടുക്ക് പുരികത്തില്‍ പുരട്ടി നന്നായി മസാജ് ചെയ്യുന്നത് നല്ലതാണ്. ആവണക്കെണ്ണയും പുരികം വളരുന്നതിന് സഹായിക്കും. രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഓയില്‍ മസാജ് ചെയ്യുന്നതാണ് നല്ലത്. (Image Credits: Unsplash)

2 / 5

സവാള- മുടിക്ക് മാത്രമല്ല പുരികത്തിനും സവാള വളരെ നല്ലതാണ്. സവാള അരച്ച് നീരെടുത്ത് പുരികത്തില്‍ പുരട്ടി ഉണങ്ങിയതിന് ശേഷം കഴുകി കളയാവുന്നതാണ്. സവാള എണ്ണയും നല്ലതാണ്. (Image Credits: Freepik)

3 / 5

മുട്ട- മുട്ടയുടെ മഞ്ഞക്കരു പ്രോട്ടീന്‍, ബയോട്ടിന്‍ എന്നിവയുടെ കലവറയാണ്. ഇത് രോമ വളര്‍ച്ചയ്ക്ക് സഹായിക്കും. മുട്ടയുടെ വെള്ള നന്നായി അടിച്ച് പുരികത്തില്‍ തേച്ച് 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. (Image Credits: Freepik)

4 / 5

കറ്റാര്‍വാഴ- കറ്റാര്‍വാഴ ജെല്‍ എടുത്ത് പുരികത്തില്‍ തേച്ച് മുപ്പത് മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. കറ്റാര്‍വാഴ ജെല്‍ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് പുരട്ടുന്നത് പുരികം കട്ടിയോടെ വളരാനും കൊഴിയുന്നത് തടയാനും സഹായിക്കും. (Image Credits: Freepik)

5 / 5

ഓരോരുത്തരുടെയും ശരീരം വളരെ വ്യത്യസ്തമാണ്. ചിലര്‍ക്ക് കൂടുതല്‍ തണുപ്പ് അല്ലെങ്കില്‍ ചൂട് എന്നിവ തരുന്ന വസ്തുക്കള്‍ ശരീരത്തില്‍ പ്രയോഗിക്കുന്നത് ചിലപ്പോള്‍ ദോഷം ചെയ്യും. അതിനാല്‍ സ്ഥിരമായി ഇവയെല്ലാം ഉപയോഗിക്കുന്നതിന് മുമ്പ് ശരീരത്തിന് മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. (Image Credits: Freepik)

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും