ഒരു ദിവസം എത്ര തവണ മൂത്രമൊഴിക്കണം?: രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത് എപ്പോൾ | How many times a day should a person urinate, when should you be concerned, know about all you need Malayalam news - Malayalam Tv9

Urine Timing: ഒരു ദിവസം എത്ര തവണ മൂത്രമൊഴിക്കണം?: രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത് എപ്പോൾ

Published: 

17 Jun 2025 18:45 PM

How Many Time To Urinate: മൂത്രസഞ്ചിയിൽ 350 മുതൽ 600 മില്ലി ലിറ്റർ വരെ മൂത്രം ഉള്ളപ്പോഴാണ് മൂത്രമൊഴിക്കാൻ നമുക്ക് അനുഭവപ്പെടുന്നത്. എന്നാൽ രാത്രിയിൽ മൂത്രമൊഴിക്കാൻ ഇടയ്ക്കിടെ എഴുന്നേൽക്കുന്നത് സാധാരണമല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. അത്തരത്തിൽ ഇടയ്ക്കിടെ എഴുന്നേൽക്കുന്നത് ഏതെങ്കിലും തരത്തിലുള്ള പ്രശ്നത്തിന്റെ ലക്ഷണമാകാം.

1 / 5നിത്യജീവിതത്തിൽ ഒരു വ്യക്തിയുടെ സ്ഥിരം പ്രക്രിയയാണ് മൂത്രമൊഴിക്കുക എന്നത്. ഈ പ്രക്രിയയിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മറ്റ് അണുക്കളും പുറത്തേക്ക് വരുന്നത്. എന്നാൽ നമ്മളിൽ എത്രപേർ മൂത്രമൊഴിക്കുന്നതിന്റെ സമയവും അളവും കൃത്യമായി ശ്രദ്ധിക്കാറുണ്ട്. (Image Credits: Gettyimages)

നിത്യജീവിതത്തിൽ ഒരു വ്യക്തിയുടെ സ്ഥിരം പ്രക്രിയയാണ് മൂത്രമൊഴിക്കുക എന്നത്. ഈ പ്രക്രിയയിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മറ്റ് അണുക്കളും പുറത്തേക്ക് വരുന്നത്. എന്നാൽ നമ്മളിൽ എത്രപേർ മൂത്രമൊഴിക്കുന്നതിന്റെ സമയവും അളവും കൃത്യമായി ശ്രദ്ധിക്കാറുണ്ട്. (Image Credits: Gettyimages)

2 / 5

നമ്മൾ എത്ര തവണ മൂത്രമൊഴിക്കുന്നു എന്നത് സൂചിപ്പിക്കുന്നത് നമ്മുടെ വൃക്കകൾ എത്രത്തോളം പ്രവർത്തിക്കുന്നു എന്നതാണ്. ചില സാഹചര്യങ്ങളിൽ ഒരാൾക്ക് കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടിവന്നാൽ, അത് ചില രോഗങ്ങളുടെ ലക്ഷണമായി കണകാക്കാം. സാധാരണ ഒരു വ്യക്തി ഏകദേശം 3 മുതൽ 4 മണിക്കൂർ വരെ ഇടവിട്ട് ഒരു ദിവസം 6 മുതൽ 7 തവണ വരെ മൂത്രമൊഴിക്കുന്നു.

3 / 5

മൂത്രസഞ്ചിയിൽ 350 മുതൽ 600 മില്ലി ലിറ്റർ വരെ മൂത്രം ഉള്ളപ്പോഴാണ് മൂത്രമൊഴിക്കാൻ നമുക്ക് അനുഭവപ്പെടുന്നത്. എന്നാൽ രാത്രിയിൽ മൂത്രമൊഴിക്കാൻ ഇടയ്ക്കിടെ എഴുന്നേൽക്കുന്നത് സാധാരണമല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. അത്തരത്തിൽ ഇടയ്ക്കിടെ എഴുന്നേൽക്കുന്നത് ഏതെങ്കിലും തരത്തിലുള്ള പ്രശ്നത്തിന്റെ ലക്ഷണമാകാം.

4 / 5

ചില മരുന്നുകൾ, ഹോർമോൺ മാറ്റങ്ങൾ, മൂത്രാശയത്തിലെ സമ്മർദ്ദം എന്നിവ കാരണം മൂത്രമൊഴിക്കുന്നതിന്റെ അളവിലും മാറ്റം വന്നേക്കാം. ഗർഭിണികൾക്ക് ഈ അളവിൽ വ്യത്യാസം വരുന്നത് സ്വാഭാവികമാണ്. കുഞ്ഞ് ജനിച്ച് എട്ട് ആഴ്ച വരെ ഈ അവസ്ഥ തുടരുകയും ചെയ്യുന്നു. ചില സാഹചര്യങ്ങളിൽ മൂത്രം പിടിച്ചുനിർത്താൻ കഴിയാതെ വന്നാൽ അത് ഡോക്ടറെ സമീപിക്കേണ്ട പ്രശ്നമാണ്.

5 / 5

മൂത്രമൊഴിക്കുമ്പോൾ വേദനയോ നിറ വ്യത്യാസമോ ഉണ്ടെങ്കിൽ, അത് എന്തെങ്കിലും അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു. മൂത്രനാളിയിലെ അണുബാധ ഉണ്ടാകുമ്പോൾ ബാക്ടീരിയകൾ മൂത്രസഞ്ചിയിലെ ആവരണത്തെ പ്രകോപിപ്പിക്കുകയും ഇത് കഠിനമായ വേദനയിലേക്ക് നയിക്കുകയും ചെയ്യുന്നു. കുറഞ്ഞ അളവിലുള്ള മൂത്രമോ ഇതിനോടൊപ്പം ക്ഷീണം, ഓക്കാനം അല്ലെങ്കിൽ പേശിവലിവ് പോലുള്ള മറ്റ് ലക്ഷണങ്ങളും ഉണ്ടെങ്കിൽ അവ ശ്രദ്ധിക്കുക.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ