സൈനിക സേവനത്തിന് ബിടിഎസ് വാങ്ങുന്നത് മറ്റുള്ളവരെക്കാൾ ശമ്പളം; ബിടിഎസിലെ അംഗങ്ങൾ നേടുന്നത് എത്ര? | how much bts members earn during their military enlistment check their salary Malayalam news - Malayalam Tv9

BTS Military Earnings: സൈനിക സേവനത്തിന് ബിടിഎസ് വാങ്ങുന്നത് മറ്റുള്ളവരെക്കാൾ ശമ്പളം; ബിടിഎസിലെ അംഗങ്ങൾ നേടുന്നത് എത്ര?

Updated On: 

14 Oct 2024 20:04 PM

BTS Members Earnings During Military Enlistment: ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ബാൻഡ് എന്ന നിലയ്ക്ക്, സൈനിക സേവനത്തിന് സാധാരണ ഒരു പൗരന് ലഭിക്കുന്നതിനേക്കാൾ ശമ്പളം ബിടിഎസിന് ലഭിക്കുന്നു.

1 / 5നിലവിൽ ബിടിഎസിലെ ആറ് അംഗങ്ങളും നിർബന്ധിത സൈനിക സേവനത്തിലാണ്. ബാൻഡിലെ മുതിർന്ന അംഗമായ ജിൻ സേവനം പൂർത്തിയാക്കി കഴിഞ്ഞ ജൂൺ മാസത്തിൽ തിരികെയെത്തി. സൈനിക സേവനത്തിനായി ഇവർക്ക് ലഭിക്കുന്ന ശമ്പളമാണ് ഇപ്പോൾ ചർച്ചയാകുന്നത്. നിർബന്ധിത സൈനിക സേവനമനുഷ്ഠിക്കുന്ന സമയത്ത് സാധാരണ ഒരു പൗരന് ലഭിക്കുന്നതിനേക്കാൾ ശമ്പളം ബിടിഎസിന് ലഭിക്കുന്നുണ്ട്. ക്യുങ്‌ഹ്യാങ് ഷിൻമുൻ എന്ന ദിനപത്രമാണ് ബിടിഎസിന്റെ ശമ്പള വിവരങ്ങൾ പുറത്ത് വിട്ടത്. (Image Credits: BTS Official X)

നിലവിൽ ബിടിഎസിലെ ആറ് അംഗങ്ങളും നിർബന്ധിത സൈനിക സേവനത്തിലാണ്. ബാൻഡിലെ മുതിർന്ന അംഗമായ ജിൻ സേവനം പൂർത്തിയാക്കി കഴിഞ്ഞ ജൂൺ മാസത്തിൽ തിരികെയെത്തി. സൈനിക സേവനത്തിനായി ഇവർക്ക് ലഭിക്കുന്ന ശമ്പളമാണ് ഇപ്പോൾ ചർച്ചയാകുന്നത്. നിർബന്ധിത സൈനിക സേവനമനുഷ്ഠിക്കുന്ന സമയത്ത് സാധാരണ ഒരു പൗരന് ലഭിക്കുന്നതിനേക്കാൾ ശമ്പളം ബിടിഎസിന് ലഭിക്കുന്നുണ്ട്. ക്യുങ്‌ഹ്യാങ് ഷിൻമുൻ എന്ന ദിനപത്രമാണ് ബിടിഎസിന്റെ ശമ്പള വിവരങ്ങൾ പുറത്ത് വിട്ടത്. (Image Credits: BTS Official X)

2 / 5

ബാൻഡിലെ മുതിർന്ന അംഗം എന്ന നിലക്ക് ജിൻ ആയിരുന്നു ആദ്യം പട്ടാളത്തിൽ ചേർന്നത്. 2022-ൽ സൈന്യത്തിൽ ചേർന്ന അദ്ദേഹം 2024-ൽ തന്റെ 18 മാസത്തെ സേവനം പൂർത്തിയാക്കി. റിപ്പോർട്ടുകൾ പ്രകാരം സൈന്യത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് ജിൻ പ്രതിമാസം നേടിയത് ഏകദേശം 10 ലക്ഷം കൊറിയൻ വോണാണ്. അതായത് 775 ഡോളർ. (Image Credits: BTS Official X)

3 / 5

ജിന്നിന് പുറകെ രണ്ടാമതായി സൈന്യത്തിൽ ചേർന്നത് ജെ-ഹോപ്പാണ്. 2023-ൽ സേവനത്തിൽ പ്രവേശിച്ച ജെ-ഹോപ്പ് ഒക്ടോബറിൽ സേവനം പൂർത്തിയാക്കി മടങ്ങിയെത്തും. ജെ-ഹോപ്പിന് ശമ്പളമായി ലഭിക്കുന്നത് ഏകദേശം 8,00,000 കൊറിയൻ വോണാണ്. അതായത് ഏകദേശം 620 ഡോളർ. (Image Credits: BTS Official X)

4 / 5

ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നതിനാൽ ഷുഗ പ്രൈവറ്റായാണ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നത്. ഷുഗയ്ക്ക് പ്രതിമാസം ലഭിക്കുന്നത് ഏകദേശം 527 ഡോളറാണ്. അതായത് 6,80,000 കൊറിയൻ വോൺ. (Image Credits: BTS Official X)

5 / 5

ബാക്കിയുള്ള നാല് അംഗങ്ങളായ വി, ആർഎം, ജിമിൻ, ജങ്കൂക്ക് എന്നിവർ ഒരു ദിവസത്തെ വ്യത്യാസത്തിലാണ് സൈന്യത്തിൽ പ്രവേശിച്ചത്. വിയും ആർഎമ്മും ഡിസംബർ 11-ന് ചേർന്നപ്പോൾ, ജിമിനും ജങ്കൂക്കും തൊട്ടടുത്ത ദിവസം ഡിസംബർ 12 -ന് പ്രവേശിച്ചു. പ്രതിമാസം ഇവർക്ക് ലഭിക്കുന്നത് ഏകദേശം 6,00,000 കൊറിയൻ വോണാണ്. അതായത് ഏകദേശം 462 ഡോളർ. ഇവരുടെ ശമ്പളം വൈകാതെ വർധിക്കുമെന്നാണ് റിപ്പോർട്ട്. (Image Credits: BTS Official X)

Related Photo Gallery
Health Tips: ഫോൺ നോക്കിയിരുന്നാണോ ഭക്ഷണം കഴിക്കുന്നത്; അപകടം ക്ഷണിച്ചുവരുത്തരത്
Vande Bharat Food Menu: ഇനി ദോശയും പുട്ടും കടലക്കറിയുമൊക്കെ കിട്ടും! വന്ദേ ഭാരതിൽ നാടൻ രുചി വിളമ്പാനൊരുങ്ങി റെയിൽവേ
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം