Personal Finance: 1,111 രൂപ നിക്ഷേപിച്ച് 40 ലക്ഷം നേടിയാലോ? എല്ലാം സമയത്തിന്റെ കയ്യിലാണ് മക്കളേ!
How To Invest in SIP: ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നവര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്ന നിക്ഷേപ മാര്‍ഗമാണ് എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍. മ്യൂച്വല്‍ ഫണ്ടുകളിലെ അപകട സാധ്യതയെ കുറച്ചുകൊണ്ട് മികച്ച റിട്ടേണ്‍ നല്‍കുന്നുവെന്നതാണ് അതിന് പ്രധാന കാരണം.

എസ്‌ഐപികളില്‍ നിക്ഷേപിക്കുന്നതിന് സമയം വളരെ പ്രധാനപ്പെട്ട കാര്യമാണ്. എത്ര നാളത്തേക്കാണോ നിങ്ങള്‍ നിക്ഷേപം തുടരുന്നത് അതിനനുസരിച്ച് റിട്ടേണ്‍ ഉയര്‍ത്താന്‍ സാധിക്കുന്നതാണ്. കോമ്പൗണ്ടിങ് രീതിയില്‍ പലിശ കണക്കാക്കുന്നതാണ് ഇതിന് പ്രധാന കാരണം. (Image Credits: sitox/E+/Getty Images)

പ്രതിമാസം 1,111 രൂപ 30 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നതും 11,111 രൂപ 12 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നതും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് അറിയാമോ? 1,111 രൂപ 30 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങളുടെ ആകെ നിക്ഷേപം 3,99,960 രൂപയായിരിക്കും. (Image Credits: DEV IMAGES/Moment/Getty Images)

12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിച്ചാല്‍ പലിശയിനത്തില്‍ മാത്രം 35.22 ലക്ഷം രൂപ ലഭിക്കും. അങ്ങനെ ആകെ നിങ്ങളുടെ കൈകളിലേക്ക് എത്തുന്നത് ഏകദേശം 39.22 ലക്ഷം രൂപയാണ്. (Image Credits: Wong Yu Liang/Moment/Getty Images)

11,111 രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ 12 വര്‍ഷം കൊണ്ട് 35.81 ലക്ഷം രൂപ ഉണ്ടാക്കിയെടുക്കാം. നിങ്ങള്‍ നിക്ഷേപിക്കുന്ന തുക 15,99,984 രൂപയും പലിശയായി ലഭിക്കുന്ന 19.81 ലക്ഷം രൂപയുമായിരിക്കും. (Image Credits: Guido Mieth/DigitalVision/Getty Images)

എന്നാല്‍ എസ്‌ഐപികളില്‍ നിക്ഷേപം നടത്തുന്നതിന് മുമ്പ് മ്യൂച്വല്‍ ഫണ്ടുകളുടെ ലാഭ-നഷ്ട സാധ്യതകളെ കുറിച്ച് നന്നായി മനസിലാക്കുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. (Image Credits: PTI)