EPFO: ഫോണും വേണ്ട ഇന്റര്‍നെറ്റും വേണ്ട; പിഎഫ് ബാലന്‍സ് അറിയാന്‍ എളുപ്പവഴിയുണ്ട്
How To Check EPFO Balance: ഒരാളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതില്‍ ഇപിഎഫ്ഒ അഥവാ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് വലിയ പ്രാധാന്യമുണ്ട്. ഈ തുക നമുക്ക് നമ്മുടെ വിവിധ ആവശ്യങ്ങളില്‍ ഉപകരിക്കുന്നു. അതിനാല്‍ തന്നെ എത്ര രൂപയാണ് പിഎഫ് അക്കൗണ്ടുകളില്‍ ബാലന്‍സ് ഉള്ളതെന്ന് ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്.

പിഎഫ് അക്കൗണ്ടില്‍ എത്ര രൂപ ബാലന്‍സ് ഉണ്ടെന്ന് അറിയുന്നതിനായി സാധാരണ നിങ്ങള്‍ എന്താണ് ചെയ്യാറുള്ളത്. ടെക്സ്റ്റ് മെസേജ്, മിസ്ഡ് കോള്‍, ഉമാങ് ആപ്പ്, ഇപിഎഫ്ഒ വെബ്‌സൈറ്റ് തുടങ്ങിയവയാകും അല്ലേ അതിനായി പ്രയോജനപ്പെടുത്തുന്നത്. (Image Credits: TV9 Bharatvarsh)

ഇന്റര്‍നെറ്റ് ആവശ്യമില്ലാതെ കീപാഡ് ഫോണുകള്‍ ഉപയോഗിച്ചും ബാലന്‍സ് പരിശോധിക്കാവുന്നതാണ്. എസ്എംഎസ് വഴി പിഎഫ് ബാലന്‍സ് പരിശോധിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയാമോ? (Image Credits: TV9 Bharatvarsh)

7738299899 എന്ന നമ്പറിലേക്ക് EPFOHO UAN ENG എന്ന് മെസേജ് അയക്കുക. ഈ മെസേജിന്റെ അവസാനമുള്ള മൂന്ന് അക്ഷരങ്ങള്‍ നിങ്ങളുടെ ഭാഷയെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാത്തി, ബംഗാളി, കന്നഡ, പഞ്ചാബി, തെലുഗ്, മലയാളം, ഗുജറാത്തി എന്നീ പത്ത് ഭാഷകളില്‍ നിങ്ങള്‍ക്ക് വേണ്ട ഭാഷ തിരഞ്ഞെടുക്കാം. (Image Credits: TV9 Bharatvarsh)

നിങ്ങള്‍ മെസേജ് അയക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ യുഎഎന്‍ അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. (Image Credits: TV9 Bharatvarsh)

ശേഷം ഇപിഎഫ്ഒ ബാലന്‍സ് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് സന്ദേശമായി ലഭിക്കുന്നതാണ്. (Image Credits: TV9 Marathi)