Post Office Savings Scheme: വെറും 1,000 രൂപ കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കാം; ഈ പ്ലാന്‍ മിസ്സാക്കേണ്ടാ
Post Office RD Scheme Benefits: പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ക്ക് സാധാരണക്കാര്‍ക്കിടയില്‍ വലിയ പ്രചാരമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെറിയ തുകയ്ക്കും നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും എന്നതുകൊണ്ട് തന്നെ പലരും ഇന്ന് ആശ്രയിക്കുന്നത് പോസ്റ്റ് ഓഫീസ് സ്‌കീമുകളെയാണ്.

ചെറിയ തുകയില്‍ നിക്ഷേപം ആരംഭിച്ച് വലിയ തുക സമാഹരിക്കാന്‍ പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ സാധാരണക്കാരെ അനുവദിക്കുന്നുണ്ട്. അത്തരത്തിലൊരു പദ്ധതിയാണ് റെക്കറിങ് ഡെപ്പോസിറ്റുകള്‍. (Image Credits: Getty Images)

പ്രതിമാസം 1,000 രൂപയാണ് നിങ്ങള്‍ ആര്‍ഡിയില്‍ നിക്ഷേപിക്കുന്നതെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന തുക ആകെ 60,000 രൂപയായിരിക്കും. (Image Credits: Getty Images)

ആ തുകയ്ക്ക് 6.7 ശതമാനം പലിശ ലഭിക്കുകയാണെങ്കില്‍ പലിശയിനത്തില്‍ മാത്രം നിങ്ങളുടെ കൈകളിലേക്ക് എത്തുന്നത് 11,369 രൂപയാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ കയ്യിലേക്ക് എത്തിച്ചേരുന്ന ആകെ തുക 71,369 രൂപയാകും. (Image Credits: Getty Images)

പിന്നീട് ഒരു അഞ്ച് വര്‍ഷത്തേക്ക് കൂടി ആര്‍ഡിയുടെ കാലാവധി നീട്ടുകയാണെങ്കില്‍ 10 വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ നിക്ഷേപം 1,20,000 രൂപയാകും. പലിശയായി 50,857 രൂപ ലഭിക്കുന്നതോടെ ആകെ റിട്ടേണ്‍ 1,70,857 രൂപയാകും. (Image Credits: Getty Images)

10 വയസിന് മുകളില്‍ പ്രായമുള്ള ആരുടെ പേരിലും ഈ പദ്ധതി ആരംഭിക്കാവുന്നതാണ്. മൂന്ന് പേര്‍ക്ക് ജോയിന്റ് ആയിട്ടോ അക്കൗണ്ട് തുറക്കാന്‍ സാധിക്കുന്നതാണ്. (Image Credits: Getty Images)