Beauty Tips: മുഖത്തെ കറുത്ത പാടുകള്‍ വല്ലാതെ വലച്ചോ? പ്രതിവിധി അടുക്കളയിലുണ്ട്
Dark Spots on Face: മുഖത്തെ കറുത്ത പാടുകളാണ് ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്‌നം. മുഖക്കുരു അകന്നാലും കറുത്തപാടുകള്‍ അത്ര പെട്ടെന്ന് പോകില്ല. എന്നാല്‍ നമ്മുടെ വീട്ടിലെ അടുക്കളയിലുള്ള പല വസ്തുക്കളും മുഖത്തെ കറുത്തപാടുകള്‍ അകറ്റാന്‍ വളരെ മികച്ചതാണ്. ഏതെല്ലാമാണ് അവയെന്ന് നോക്കാം.

പപ്പായ- പപ്പായ അര കപ്പെടുത്ത് അതിലേക്ക് അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. എന്നിട്ട് മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. (Image Credits: Unsplash)

തൈര്- രണ്ട് ടേബിള്‍ സ്പൂണ്‍ തൈരിലേക്ക് നാരങ്ങാ നീര് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. (Image Credits: wilatlak villette/Moment/Getty Images)

പഴം- നന്നായി പഴുത്ത പഴത്തിന്റെ പകുതി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ പാലും ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ശേഷം നന്നായി മസാജ് ചെയ്ത് 20 മിനിറ്റിന് ശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകാം. (Image Credits: Karl Tapales/Getty Images Creative)

തക്കാളി- നന്നായി ഉടച്ചെടുത്ത തക്കാളിയിലേക്ക് തേനും കസ്തൂരി മഞ്ഞള്‍ പൊടിച്ചതും ചേര്‍ത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. (Image Credits: Sjo/Getty Images Creative)

കറ്റാര്‍വാഴ- ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാള ജെല്ലെടുത്ത് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ പാലും ചേര്‍ത്ത് യോജിപ്പിക്കാം. എന്നിട്ട് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. (Image Credits: krisanapong detraphiphat/Getty Images Creative)