Mango Ice Cream Recipe: മാമ്പഴം കഴിച്ച് മടുത്തോ? ഇനിയൊരു ഐസ്‌ക്രീം ആയാലോ? മൂന്ന് ചേരുവകള്‍ മതി
Mango Ice Cream Recipe In Malayalam: മറ്റൊരു മാമ്പഴക്കാലം കൂടി വിടവാങ്ങുകയാണ്. വയറ് നിറയെ മാമ്പഴം കഴിച്ചില്ലേ എല്ലാവരും? ഇനിയും മാമ്പഴം ബാക്കിയുണ്ടെങ്കില്‍ നമുക്ക് രുചിയൊട്ടും ചോരാതെ തന്നെ നല്ലൊരു മാമ്പഴ ഐസ്‌ക്രീം ഉണ്ടാക്കിയാലോ?

മാമ്പഴ ഐസ്‌ക്രീം വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളു. അതിന് ഒരുപാട് ചേരുവകളും ആവശ്യമില്ല. അതിനായി എന്തെല്ലാമാണ് വേണ്ടതെന്ന് പരിശോധിക്കാം. (Image Credits: Unsplash)

മാങ്ങ-1, വിപ്പിങ് ക്രീം-1 കപ്പ്, പഞ്ചസാര പൊടിച്ചത്- ആവശ്യത്തിന്. ആവശ്യമെങ്കില്‍ മാത്രം വാനില എസന്‍സും മഞ്ഞ നിറത്തിലുള്ള ഫുഡ് കളറും ചേര്‍ക്കാം. (Image Credits: Freepik)

മാങ്ങ ചെറുതായി അരിഞ്ഞെടുത്ത് വെള്ളം ചേര്‍ക്കാതെ മിക്‌സിയിലിട്ട് അടിച്ചെടുക്കാം. ഇതൊരു ബൗളിലേക്ക് മാറ്റി, അതിലേക്ക് വിപ്പിങ് ക്രീം ചേര്‍ക്കാം. മധുരമില്ലാത്ത വിപ്പിങ് ക്രീം ആണെങ്കില്‍ പഞ്ചസാര പൊടിച്ച് ചേര്‍ത്ത് ബീറ്റ് ചെയ്ത് കൊടുക്കാം.

ബീറ്റര്‍ ഇല്ല എങ്കില്‍ നിങ്ങള്‍ക്ക് മിക്‌സില്‍ അടിച്ചെടുക്കാം. ശേഷം മാംഗോ പള്‍പ്പ് ചേര്‍ക്കാം. എന്നിട്ട് ഒന്നു കൂടെ നന്നായി ബിറ്റ് ചെയ്യാം.

ഈ മിശ്രിതം വായു കയറാത്ത നല്ലൊരു പാത്രത്തിലേക്ക് മാറ്റി എട്ട് മണിക്കൂര്‍ ഫ്രീസറില്‍ വെക്കണം. ശേഷം എടുത്ത് കഴിക്കാവുന്നതാണ്.