Pooja Room: ഐശ്വര്യവും സമ്പത്തും ഉറപ്പ്, പൂജാമുറി ഇങ്ങനെ ഒരുക്കൂ…
Pooja Room: ക്ഷേത്രം പോലെ തന്നെ പവിത്രതയോടെ കരുതേണ്ട ഇടമാണ് പൂജാ മുറിയും. ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും നിറയാൻ പൂജാ മുറി ഒരുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, അവ എന്തെല്ലാമെന്ന് നോക്കാം.

പൂജാമുറി, ക്ഷേത്രം പോലെ തന്നെ ഭക്തിയോടും പവിത്രതയോടും പരിപാലിക്കേണ്ടത്. പൂജാമുറിയ്ക്കായി ഒരു പ്രത്യേക മുറിയുണ്ടായിരിക്കണം, പ്രത്യേക സ്ഥലമില്ലെങ്കിൽ കര്‍ട്ടനെങ്കിലും ഇട്ട് തിരിയ്ക്കേണ്ടതാണ്.

പൂജാമുറിയിൽ വടക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിശയിലാണ് ദേവതകളുടെ ചിത്രം വയ്ക്കേണ്ടത്. ഇവ ദിവസവും തീര്‍ത്ഥജലം തളിച്ച് ശുദ്ധമാക്കുന്നതും ഐശ്വര്യവും സമ്പത്തും വർധിപ്പിക്കാൻ സഹായിക്കും.

അതുപോലെ പൂജാ മുറിയിൽ നല്ല സുഗന്ധമുള്ള അഗർഭത്തികൾ മാത്രമേ തെളിയിച്ച് വെയ്ക്കാൻ പാടുള്ളൂ. മരിച്ചുപോയവരുടെ ചിത്രങ്ങൾ ഒരിക്കലും പൂജാ മുറയിൽ വെയ്ക്കരുത്.

പൂജാ സാധനങ്ങൾ ചെറിയ ഷെൾഫ് നിർമ്മിച്ച് അതിൽ സൂക്ഷിക്കുക. പുതിയ പൂക്കൾ കൊണ്ടാവണം പൂജാ മുറി അലങ്കരിക്കുക. പൂജാ മുറിക്ക് വെളുത്ത നിറമോ ഇളം മഞ്ഞ നിറത്തിലുള്ള ലൈറ്റ് നിറമോ ഉള്ള പെയിന്റാണ് ഉപയോഗിക്കേണ്ടത്.

വരുണദേവന്റെ അനുഗ്രഹമുണ്ടാകുന്നുവെന്ന് വിശ്വസിക്കുന്നു. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)