മഴക്കാലത്തെ സന്ധിവേദന സഹിക്കാൻ കഴിയുന്നില്ലേ; വേദനകൾ കുറയ്ക്കാം ഈസിയായി | How to reduce Arthritis In Monsoon, Orthopedist shares tips to manage joint pain in rainy season Malayalam news - Malayalam Tv9

Arthritis In Monsoon: മഴക്കാലത്തെ സന്ധിവേദന സഹിക്കാൻ കഴിയുന്നില്ലേ; വേദനകൾ കുറയ്ക്കാം ഈസിയായി

Published: 

20 Aug 2025 21:49 PM

Arthritis In Monsoon Season: ഒമേഗ-3 സമ്പുഷ്ടമായ ഭക്ഷണങ്ങളായ ഫ്ളാക്സ് സീഡുകൾ, വാൽനട്ട്, മത്സ്യം എന്നിവ ഉൾപ്പെടുത്തുക. മഞ്ഞൾ, ഇഞ്ചി, പഴങ്ങൾ എന്നിവയും കൂടുതലായി കഴിക്കുക. സന്ധികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനും നീർക്കെട്ടിനും കാരണമാകുന്ന ഉപ്പും സംസ്കരിച്ച ഭക്ഷണങ്ങളും പരിമിതപ്പെടുത്തുക.

1 / 5മഴക്കാലത്ത് സന്ധിവേദന അനുഭവപ്പെടുന്നത് സാധാരണമാണ്. ഇതിന് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും, ശരീരത്തിലെ ജലാംശം കുറയുന്നതും, ചിലപ്പോൾ സന്ധിവാതം പോലുള്ള രോഗാവസ്ഥകളും കാരണമായേക്കാം. തണുത്ത കാലാവസ്ഥയിൽ പേശികളും സന്ധികളും വലിഞ്ഞു മുറുകാൻ സാധ്യതയുണ്ട്. ഇത് ചിലരില് അമിതമായ വേദനയ്ക്ക് കാരണമാകുന്നു. (Image Credits: Gettyimages)

മഴക്കാലത്ത് സന്ധിവേദന അനുഭവപ്പെടുന്നത് സാധാരണമാണ്. ഇതിന് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും, ശരീരത്തിലെ ജലാംശം കുറയുന്നതും, ചിലപ്പോൾ സന്ധിവാതം പോലുള്ള രോഗാവസ്ഥകളും കാരണമായേക്കാം. തണുത്ത കാലാവസ്ഥയിൽ പേശികളും സന്ധികളും വലിഞ്ഞു മുറുകാൻ സാധ്യതയുണ്ട്. ഇത് ചിലരില് അമിതമായ വേദനയ്ക്ക് കാരണമാകുന്നു. (Image Credits: Gettyimages)

2 / 5

എന്നാൽ സന്ധിവേദന കുറയ്ക്കാനും മഴക്കാല ആരോ​ഗ്യ പരിചരണത്തെക്കുറിച്ചും ഡൽഹിയിലെ സികെ ബിർള ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗം ഡയറക്ടർ ഡോ. അശ്വനി മൈചന്ദ് പറയുന്നത് എന്തെല്ലാമെന്ന് നോക്കാം. ചുറ്റപാടും ചൂടുള്ള അന്തരീക്ഷം സൃഷ്ടിക്കുക. കാൽമുട്ടുകൾക്കും പുറകിനും ചുറ്റും ചൂട് നൽകുന്ന വിധം വസ്ത്രങ്ങൾ ധരിക്കുക. നനഞ്ഞ വസ്ത്രങ്ങളോ ഷൂവോ ധരിക്കരുത്. (Image Credits: Gettyimages)

3 / 5

മഴക്കാലമായാൽ നടത്തം വീടിനുള്ളിലാക്കുക, യോഗ തുടങ്ങിയ കുറഞ്ഞ ആഘാതകരമായ വ്യായാമങ്ങൾ സന്ധികളുടെ വഴക്കവും രക്തചംക്രമണവും മെച്ചപ്പെടുത്തും. മഴക്കാലമായതിനാൽ പരിക്ക് പറ്റുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിന് വഴുക്കലുള്ള പ്രതലങ്ങൾ വ്യായാമത്തിനായി തിരഞ്ഞെടുക്കരുത്.(Image Credits: Gettyimages)

4 / 5

ഒമേഗ-3 സമ്പുഷ്ടമായ ഭക്ഷണങ്ങളായ ഫ്ളാക്സ് സീഡുകൾ, വാൽനട്ട്, മത്സ്യം എന്നിവ ഉൾപ്പെടുത്തുക. മഞ്ഞൾ, ഇഞ്ചി, പഴങ്ങൾ എന്നിവയും കൂടുതലായി കഴിക്കുക. സന്ധികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനും നീർക്കെട്ടിനും കാരണമാകുന്ന ഉപ്പും സംസ്കരിച്ച ഭക്ഷണങ്ങളും പരിമിതപ്പെടുത്തുക. (Image Credits: Gettyimages)

5 / 5

മൺസൂൺ കാലത്ത് സൂര്യപ്രകാശം കുറയുന്നത് വിറ്റാമിൻ ഡി ഉത്പാദനം കുറയ്ക്കുന്നു. എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം നിലനിർത്താൻ വിറ്റാമിൻ ഡി, കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളായ പാൽ, പനീർ, ഇലക്കറികൾ എന്നിവ കഴിക്കുക. നിർജ്ജലീകരണം സന്ധി ദ്രാവകത്തെ കട്ടിയാക്കുന്നു, ഇത് ലൂബ്രിക്കേഷൻ കുറയ്ക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് സന്ധികളിലെ പല പ്രശ്നങ്ങളും പരിഹരിക്കുന്നു. (Image Credits: Gettyimages)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും