വസ്ത്രങ്ങളില്‍ നിന്ന് കരിമ്പന്‍ പോകുന്നില്ലേ? അടിപൊളി വഴിയുണ്ട്‌ | how to remove mildew and fungus from clothes, details in malayalam Malayalam news - Malayalam Tv9

Mildew: വസ്ത്രങ്ങളില്‍ നിന്ന് കരിമ്പന്‍ പോകുന്നില്ലേ? അടിപൊളി വഴിയുണ്ട്‌

Published: 

30 Aug 2024 19:23 PM

Lifestyle Tips: എത്ര ആശിച്ച് മോഹിച്ചാണല്ലെ നമ്മള്‍ ഓരോ വസ്ത്രവും വാങ്ങിക്കുന്നത്. എന്നാല്‍ ഇട്ട് കൊതിതീരും മുമ്പ് പലതും കേടുവരും. വസ്ത്രങ്ങള്‍ വളരെ പെട്ടെന്ന് കേടുവരുന്നത് നമുക്കാര്‍ക്കും സഹിക്കാനാകില്ല. പ്രത്യേകിച്ച് അവയെല്ലാം കരിമ്പന്‍ വന്ന് നശിക്കുന്നത്, ഇതിന് ഒരു പ്രതിവിധി ആലോചിക്കുകയാണോ നിങ്ങള്‍?

1 / 5കരിമ്പന്‍ വന്നതിനെ തുടര്‍ന്ന് നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട വസ്ത്രം ഇടാതെ മാറ്റിവെച്ചിരിക്കുകയാണോ. എങ്കില്‍ ഇനി വിഷമിക്കേണ്ട, കരിമ്പനൊക്കെ വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യാം. (Credits: Getty Images)

കരിമ്പന്‍ വന്നതിനെ തുടര്‍ന്ന് നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട വസ്ത്രം ഇടാതെ മാറ്റിവെച്ചിരിക്കുകയാണോ. എങ്കില്‍ ഇനി വിഷമിക്കേണ്ട, കരിമ്പനൊക്കെ വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യാം. (Credits: Getty Images)

2 / 5

കരിമ്പന്‍ ബാധിച്ച വസ്ത്രങ്ങള്‍ അലക്കുന്നതിന് മുമ്പ് ഈ പാടുകളില്‍ വൈറ്റ് വിനാഗിരിയോ നാരാങ്ങാനീരോ പുരട്ടാം. എന്നിട്ട് ഏകദേശം 15 മിനിറ്റ് മാറ്റിവെയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് കരിമ്പന്‍ നീക്കം ചെയ്യാന്‍ സഹായിക്കും. (Credits: Getty Images)

3 / 5

ചൂടുവെള്ളം ഉപയോഗിച്ച് കഴുകാവുന്ന വസ്ത്രങ്ങള്‍ ആണെങ്കില്‍ അവ ചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നതും കരിമ്പന്‍ പോകാന്‍ സഹായിക്കും. (Credits: Getty Images)

4 / 5

കരിമ്പന്‍ നീക്കം ചെയ്യാനുള്ള മറ്റൊരു മാര്‍ഗമാണ് ബേക്കിങ് സോഡ. സാധാരണ ഡിറ്റര്‍ജന്റിനൊപ്പം അരകപ്പ് ബേക്കിങ് സോഡയും ചേര്‍ത്ത് അലക്കുന്നത് ഗുണം ചെയ്യും. (Credits: Getty Images)

5 / 5

വെളുത്ത വസ്ത്രങ്ങളില്‍ നിന്ന് കരിമ്പന്‍ നീക്കം ചെയ്യാന്‍ ബ്ലീച്ച് സഹായിക്കും. ഡിറ്റര്‍ജന്റിനൊപ്പം അരകപ്പ് ബ്ലീച്ച് ചേര്‍ത്ത് അലക്കാം. എന്നിട്ട് വസ്ത്രങ്ങള്‍ നേരിട്ട് സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കുന്നതാണ് നല്ലത്. (Credits: Getty Images)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും