ഉരുളക്കിഴങ്ങിൻ്റെ വെള്ളം മാത്രം മതി മുടി തഴച്ചു വളരാൻ; എങ്ങനെ ഉപയോ​ഗിക്കാം | How to use Potatoes Juice or water for faster hair growth, Lets find out the process Malayalam news - Malayalam Tv9

Hair Growth Tips: ഉരുളക്കിഴങ്ങിൻ്റെ വെള്ളം മാത്രം മതി മുടി തഴച്ചു വളരാൻ; എങ്ങനെ ഉപയോ​ഗിക്കാം

Published: 

17 Nov 2025 18:59 PM

Potatoes Juice For Hair Growth: വെറും ഉരുളക്കിഴങ്ങ് കൊണ്ട് മാത്രം മുടി വളർച്ച ഇരട്ടിയാക്കാൻ പറ്റുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഉരുളക്കിഴങ്ങിൻ്റെ ജ്യൂസാണ് മുടി വളർച്ചയെ സഹായിക്കുന്നത്. അത്തരത്തിൽ ഇടതൂർന്ന മുടി വളർച്ചയ്ക്ക് ഉരുളക്കിഴങ്ങിൻ്റെ ജ്യൂസ് എങ്ങനെ ഉപയോ​ഗിക്കണമെന്ന് നമുക്ക് നോക്കാം.

1 / 5മുടി വളരാൻ വീട്ടിൽ പല പണികളും പയറ്റുന്നവരാണ് നമ്മൾ. മുടി സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. ഭക്ഷണം, ജീവിതശൈലി, ആവശ്യത്തിന് വെള്ളം കുടിക്കുക എന്നിങ്ങനെ മുടി സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ചിലർ പണം മുടക്കി വലിയ മരുന്നുകളും സെറവും മറ്റ് ഉല്പന്നങ്ങളും മുടിയിൽ പരീക്ഷിക്കാറുണ്ട്. എന്നാൽ ഇവയെല്ലാം താൽക്കാലിക ഫലം മാത്രമാണ് നൽകുന്നത്. (Image Credits: Unsplash)

മുടി വളരാൻ വീട്ടിൽ പല പണികളും പയറ്റുന്നവരാണ് നമ്മൾ. മുടി സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. ഭക്ഷണം, ജീവിതശൈലി, ആവശ്യത്തിന് വെള്ളം കുടിക്കുക എന്നിങ്ങനെ മുടി സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ചിലർ പണം മുടക്കി വലിയ മരുന്നുകളും സെറവും മറ്റ് ഉല്പന്നങ്ങളും മുടിയിൽ പരീക്ഷിക്കാറുണ്ട്. എന്നാൽ ഇവയെല്ലാം താൽക്കാലിക ഫലം മാത്രമാണ് നൽകുന്നത്. (Image Credits: Unsplash)

2 / 5

എന്നാൽ നിങ്ങളാരും ഇതുവരെ കേൾക്കാത്ത ഒരു പൊടികൈയ്യാണ് ഇവിടെ പറയാൻ പോകുന്നത്. വെറും ഉരുളക്കിഴങ്ങ് കൊണ്ട് മാത്രം മുടി വളർച്ച ഇരട്ടിയാക്കാൻ പറ്റുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഉരുളക്കിഴങ്ങിൻ്റെ ജ്യൂസാണ് മുടി വളർച്ചയെ സഹായിക്കുന്നത്. അത്തരത്തിൽ ഇടതൂർന്ന മുടി വളർച്ചയ്ക്ക് ഉരുളക്കിഴങ്ങിൻ്റെ ജ്യൂസ് എങ്ങനെ ഉപയോ​ഗിക്കണമെന്ന് നമുക്ക് നോക്കാം. (Image Credits: Unsplash)

3 / 5

ഉരുളക്കിഴങ്ങ് നീര് നേരിട്ട് തലയോട്ടിയിൽ പുരട്ടുക. ശേഷം വിരൽത്തുമ്പ് ഉപയോ​ഗിച്ച് കുറഞ്ഞത് 15 മിനിറ്റെങ്കിലും മസാജ് ചെയ്യുക. മസാജ് ചെയ്യുന്നത് രക്തചംക്രമണം എളുപ്പത്തിൽ ഉത്തേജിപ്പിക്കും, ഇത് മുടി വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന രീതിയാണ്. പിന്നീട് ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുക. എത്രയും പെട്ടെന്നുള്ള ഫലത്തിനായി ആഴ്ച്ചയിൽ മൂന്ന് തവണ ഇത് ചെയ്യാവുന്നതാണ്. (Image Credits: Unsplash)

4 / 5

നന്നായി കഴുകിയെടുത്ത ഉരുളക്കിഴങ്ങിൻ്റെ തൊലി കളഞ്ഞ് അരയ്ക്കുക. ശേഷം അതിൻ്റെ നീര് പിഴിഞ്ഞെടുക്കുക. പിന്നീട് ഈ ജ്യൂസ് ഉടനടി തലയോട്ടിയിൽ ഉപയോഗിക്കുക. മുടിയിഴകളിലും പുരട്ടാവുന്നതാണ്. അവശ്യ വിറ്റാമിനുകളാൽ സമ്പുഷ്ടമായ ഇത് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നു. (Image Credits: Unsplash)

5 / 5

ഉരുളക്കിഴങ്ങ് ജ്യൂസിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള അന്നജം തലയോട്ടിയിലും ഫോളിക്കിളുകളിലും അടങ്ങിയിരിക്കുന്ന അധിക എണ്ണയെ വലിച്ചെടുക്കുകയും മുടി വളർച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് മുടി വരൾച്ചയെ തടയുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ആവശ്യമെങ്കിൽ ഇതിലേക്ക് അല്പം നാരങ്ങാ നീരും പുരട്ടാവുന്നതാണ്. (Image Credits: Unsplash)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും