'എനിക്കുള്ളതെല്ലാം പ്രിയപ്പെട്ടവർക്കായി നൽകി'; അഭിഷേകിന് ഇത് എന്തുപറ്റി? ആരാധകരെ ആശങ്കയിലാഴ്ത്തി അഭിഷേക് ബച്ചന്റെ പോസ്റ്റ് | 'I Gave Everything for My Loved Ones': Abhishek Bachchan Shares Cryptic Post, sparking speculation among fans Malayalam news - Malayalam Tv9

Abhishek Bachchan: ‘എനിക്കുള്ളതെല്ലാം പ്രിയപ്പെട്ടവർക്കായി നൽകി’; അഭിഷേകിന് ഇത് എന്തുപറ്റി? ആരാധകരെ ആശങ്കയിലാഴ്ത്തി അഭിഷേക് ബച്ചന്റെ പോസ്റ്റ്

Published: 

19 Jun 2025 | 07:43 AM

Abhishek Bachchan Viral Instagram Post: ഇതോടെ ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് അഭിഷേക് ബച്ചന്റെ പോസ്റ്റ്. വ്യക്തിപരമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഒരാൾ അല്ല അഭിഷേക്. അതുകൊണ്ട് തന്നെ അഭിഷേകിന് ഇത് എന്തുപറ്റിയെന്നാണ് ആരാധകർ ചോദിക്കുന്നത്.

1 / 5
ഏറെ ആരാധകരുള്ള പ്രിയ താരമാണ്  ബോളിവുഡ് നടനും, സുപ്പർസ്റ്റാർ അമിതാഭ് ബച്ചന്റെ മകനുമായ അഭിഷേക് ബച്ചൻ. അക്ഷയ് കുമാർ, റിതേഷ് ദേശ്‌മുഖ്, തുടങ്ങിയ വൻ താരനിര അണിനിരന്ന ഹൗസ്ഫുൾ 5 എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് താരം. (Image Credits:Instagram)

2 / 5
എന്നാൽ ഇതിനിടെയിൽ താരം പങ്കുവച്ച പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഒരു ഹിന്ദി കവിതയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട്  പോസ്റ്റ് ചെയ്ത ഈ കുറിപ്പിൽ, എല്ലാവരിൽ നിന്നും ഒളിച്ചിരുന്ന് സ്വയം വീണ്ടും കണ്ടെത്താനുള്ള ആഴത്തിലുള്ള ആഗ്രഹമാണ് പ്രകടമാകുന്നത്.

3 / 5

"ഒരിക്കലെനിക്ക് കാണാതാവണം, ജനക്കൂട്ടത്തിനിടയിൽ എന്നെത്തന്നെ വീണ്ടും കണ്ടെത്തണം. എനിക്കുള്ളതെല്ലാം ഞാൻ എൻ്റെ പ്രിയപ്പെട്ടവർക്കായി നൽകി, ഇപ്പോൾ കുറച്ചു സമയം എനിക്ക് മാത്രമായി വേണം," ഇങ്ങനെയാണ് നടൻ ഷെയർ ചെയ്ത കവിത. ഈ ഇൻസ്റ്റാഗ്രാം പോസ്റ്റിനോടൊപ്പം അഭിഷേക് ഇങ്ങനെ കുറിച്ചു: "ചിലപ്പോൾ നമ്മളെത്തന്നെ കണ്ടെത്താൻ സ്വയം 'അപ്രത്യക്ഷനാകേണ്ടി' വരും."

4 / 5
ഇതോടെ ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് അഭിഷേക് ബച്ചന്റെ പോസ്റ്റ്. വ്യക്തിപരമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഒരാൾ അല്ല അഭിഷേക്. അതുകൊണ്ട് തന്നെ  അഭിഷേകിന് ഇത് എന്തുപറ്റിയെന്നാണ് ആരാധകർ ചോദിക്കുന്നത്.

5 / 5
 എന്നാൽ മറ്റ് ചിലർ ഇത്  പുതിയ പ്രൊജക്റ്റിന്റെ സൂചനയാണ് എന്നാണ് പറയുന്നത്. 'മിസ്സിംഗ്' എന്നത് താരത്തിന്റെ അടുത്ത സിനിമയുടെ പേരായിരിക്കാം എന്നും ചിലർ കമന്റായി രേഖപ്പെടുത്തി.

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ