ICC Champions Trophy: ഫഖര്‍ സമാന്റെ സെഞ്ചുറിയില്‍ ഇന്ത്യ കൈവിട്ട കിരീടം, പോരാടിയത് ഹാര്‍ദ്ദിക് മാത്രം; 2017ല്‍ സംഭവിച്ചത്
ICC Champions Trophy 2025 India vs Pakistan Match: 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ഇന്ത്യയ്ക്ക് കണ്ണീരോര്‍മയാണ്. ഏറെ പ്രതീക്ഷയോടെ ഫൈനല്‍ മത്സരത്തിന് ഇറങ്ങിയ ഇന്ത്യയെ തോല്‍പിച്ച് പാകിസ്ഥാന്‍ കിരീടം നേടി. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഒറ്റയാള്‍ പോരാട്ടമാണ് പാഴായത്. അന്ന് സംഭവിച്ചത് എന്തെന്ന് നോക്കാം

ഇതിനു മുമ്പ് ചാമ്പ്യന്‍സ് ട്രോഫി നടന്നത് 2017ലായിരുന്നു. കിരീടപ്രതീക്ഷയുമായി ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങിയ ഇന്ത്യയ്ക്ക് പാകിസ്ഥാനോട് അടിയറവ് പറയേണ്ടി വന്നു (Image Credits: Getty)

ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ 50 ഓവറില്‍ നാല് വിക്കറ്റിന് 338 റണ്‍സ് നേടി. ഇന്ത്യ 30.3 ഓവറില്‍ 158 റണ്‍സിന് പുറത്തായി. പാകിസ്ഥാന് 180 റണ്‍സിന്റെ വിജയം. ഒപ്പം കിരീടവും (Image Credits: PTI)

106 പന്തില്‍ 114 റണ്‍സ് നേടിയ ഫഖര്‍ സമാന്‍, പുറത്താകാതെ 37 പന്തില്‍ 57 റണ്‍സെടുത്ത മുഹമ്മദ് ഹഫീസ്, 52 പന്തില്‍ 46 റണ്‍സെടുത്ത ബാബര്‍ അസം എന്നിവരുടെ ബാറ്റിംഗാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത് (Image Credits: PTI)

ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാറും, ഹാര്‍ദ്ദിക് പാണ്ഡ്യയും, കേദാര്‍ ജാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 43 പന്തില്‍ 76 റണ്‍സെടുത്ത ഹാര്‍ദ്ദിക് മാത്രമാണ് അന്ന് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ പോരാടിയത് (Image Credits: PTI)

മുഹമ്മദ് അമീറും, ഹസന്‍ അലിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രോഹിതിനെ പൂജ്യത്തിനും, കോഹ്ലിയെ അഞ്ച് റണ്‍സിനുമാണ് അമീര്‍ പുറത്താക്കിയത് (Image Credits: PTI)