ICC Champions Trophy 2025 Final: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ സ്റ്റേഡിയം നിറഞ്ഞുകവിയും, ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നു
ICC Champions Trophy 2025 India vs New Zealand Final: ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന്റെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി റിപ്പോര്‍ട്ട്. വില്‍പന ആരംഭിച്ച് രണ്ട് മണിക്കൂറില്‍ തന്നെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ ഫൈനലില്‍ എത്തിയതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് വിറ്റുതീര്‍ന്നത്. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന്റെ മുഴുവന്‍ ഓണ്‍ലൈന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈനില്‍ വില്‍പന ആരംഭിച്ച് രണ്ട് മണിക്കൂറില്‍ തന്നെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നതായാണ് റിപ്പോര്‍ട്ട് (Image Credits : PTI)

ഓണ്‍ലൈനില്‍ ടിക്കറ്റ് കിട്ടാത്തവര്‍ക്ക് സ്‌റ്റേഡിയത്തില്‍ നിന്ന് നേരിട്ട് വാങ്ങാനാകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ഫൈനലില്‍ എത്തിയതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് പെട്ടെന്ന് വിറ്റുതീര്‍ന്നത് (Image Credits : PTI)

12 വിഭാഗത്തിലുള്ള ടിക്കറ്റുകളായിരുന്നു വില്‍പനയ്ക്കുണ്ടായിരുന്നത്. ഇതില്‍ ഏറ്റവും നിരക്കേറിയ ടിക്കറ്റുകള്‍ പോലും മിന്നല്‍ വേഗത്തില്‍ വിറ്റുതീര്‍ന്നു (Image Credits : PTI)

ദുബായില്‍ നേരത്തെ നടന്ന പാകിസ്ഥാനും, ഓസ്‌ട്രേലിയക്കുമെതിരായ മത്സരങ്ങളിലും സ്‌റ്റേഡിയം ഏതാണ്ട് നിറഞ്ഞിരുന്നു. ബംഗ്ലാദേശിനും, ന്യൂസിലന്‍ഡിനുമെതിരായ മത്സരങ്ങളില്‍ മാത്രമാണ് കാര്യമായ തിരക്ക് അനുഭവപ്പെടാതിരുന്നതെന്നാണ് റിപ്പോര്‍ട്ട് (Image Credits : PTI)

മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30 മുതലാണ് മത്സരം (Image Credits : PTI)