Ice Cream: ഈ അഞ്ച് സാധനങ്ങള്‍ മതി, ഐസ്‌ക്രീം നിങ്ങള്‍ക്കുമുണ്ടാക്കാം
Ice Cream Recipe: ഐസ്‌ക്രീം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഡയറ്റിലാണ്, ഐസ്‌ക്രീം കഴിക്കാന്‍ പറ്റില്ല എന്നാണങ്കിലോ? തീര്‍ന്നില്ലേ കാര്യം. ശരീരഭാരം നിയന്ത്രിക്കുന്നതിന്റെയും മറ്റും ഭാഗമായി പലര്‍ക്കും ഇഷ്ടമുള്ള സാധനങ്ങളൊന്നും കഴിക്കാന്‍ സാധിക്കാറില്ല. എന്നാല്‍ ഡയറ്റ് നോക്കുന്നവര്‍ക്കും കഴിക്കാന്‍ പറ്റുന്നൊരു ഐസ്‌ക്രീം പരിചയപ്പെട്ടാലോ?

കൊഴുപ്പും മധുരവും ധാരാളമായി അടങ്ങുന്നതാണ് പലരെയും ഐസ്‌ക്രീം കഴിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ഇവയൊന്നും ഇല്ലാതെ അടിപൊളി ഐസ്‌ക്രീം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടാം. (Image Credits: Unsplash)

ബിസ്‌ക്കറ്റ് ആണ് ഈ ഐസ്‌ക്രീം തയാറാക്കുന്നതിലെ പ്രധാന ചേരുവ. ബിസ്‌ക്കറ്റ് കൈവശമുള്ളവര്‍ക്ക് ആവശ്യാനുസരണം എങ്ങനെയും ഐസ്‌ക്രീം ഉണ്ടാക്കാവുന്നതാണ്. (Image Credits: Unsplash)

ഐസ്‌ക്രീം തയാറാക്കാനാവശ്യമായ സാധനങ്ങള്‍, വിപ്പിങ് ക്രീം രണ്ട് കപ്പ്, കണ്ടന്‍സ്ട് മില്‍ക്ക് 200 മില്ലി ലിറ്റര്‍, ഓറിയോ ബിസ്‌ക്കറ്റ് 7 എണ്ണം, വാനില എസ്സെന്‍സ് ഒന്നര ടീസ്പൂണ്‍. (Image Credits: Unsplash)

തയറാക്കുന്ന വിധം- ആദ്യം രണ്ട് കപ്പ് വിപ്പിങ് ക്രീം ഫ്രിഡ്ജില്‍ വെച്ച് നന്നായി തണുപ്പിച്ചെടുക്കാം. ശേഷം അത് നന്നായി ബീറ്റ് ചെയ്യാം. എന്നിട്ട് അതിലേക്ക് 20 മില്ലി ലിറ്റര്‍ കണ്ടന്‍സ്ട് മില്‍ക്ക് ചേര്‍ത്ത് കൊടുക്കാം. (Image Credits: Instagram)

ശേഷം ഏഴ് ഓറിയോ ബിസ്‌ക്കറ്റ് നന്നായി പൊടിച്ചതും ഒന്നര ടീസ്പൂണ്‍ വാനില എസ്സെന്‍സും ചേര്‍ത്ത് ഇളക്കി കൊടുക്കാം. ഈ മിശ്രിയം ഫ്രിഡ്്ജിലേക്ക് മാറ്റാം. ആറ് മണിക്കൂറോളം ഫ്രീസറില്‍ വെച്ച ശേഷം എടുത്ത് കഴിക്കാവുന്നതാണ്. (Image Credits: Unsplash)