പ്രസവശേഷം വയർ കുറയ്ക്കാൻ ഇതാ എളുപ്പവഴികൾ; ഇങ്ങനെ ചെയ്തു നോക്കൂ | ​Identify the easy steps to lose belly fat after your delivery and its also reduce the risk of postpartum depression Malayalam news - Malayalam Tv9

Belly Fat After Delivery: പ്രസവശേഷം വയർ കുറയ്ക്കാൻ ഇതാ എളുപ്പവഴികൾ; ഇങ്ങനെ ചെയ്തു നോക്കൂ

Updated On: 

30 Apr 2025 09:48 AM

How To Get Rid Of Belly Fat After Delivery: വ്യായാമം ചെയ്യുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുകയോ അമിത രക്തസ്രാവം അനുഭവപ്പെടുകയോ ചെയ്താൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കുകയും വേണം. അത്തരത്തിൽ പ്രസവശേഷമുള്ള വയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള ചില എളുപ്പവഴികൾ എന്തെല്ലാമെന്ന് നോക്കാം.

1 / 5ഗർഭകാലത്ത് മിക്ക സ്ത്രീകളിലും അഞ്ച് മുതൽ 18 കിലോഗ്രാം വരെ ഭാരം വർദ്ധിക്കുന്നു. എന്നാൽ പ്രസവശേഷം ഈ ഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അമ്മയുടെ കടമകളുടെ കൂടെ സ്വന്തം ശരീരം പഴയപടിയാക്കുക അല്പം ബുദ്ധിമുട്ടാണ്. പ്രസവശേഷം ഉടൻ തന്നെ വ്യായാമം ആരംഭിക്കുന്നത് നിങ്ങളുടെ ആരോ​ഗ്യത്തിന് നല്ലതല്ല. ഓരോരുത്തരുടെയും ആരോ​ഗ്യസ്ഥിതി മനസിലാക്കി ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വ്യായാമം തുടങ്ങുക. (Image Credits: Freepik)

ഗർഭകാലത്ത് മിക്ക സ്ത്രീകളിലും അഞ്ച് മുതൽ 18 കിലോഗ്രാം വരെ ഭാരം വർദ്ധിക്കുന്നു. എന്നാൽ പ്രസവശേഷം ഈ ഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അമ്മയുടെ കടമകളുടെ കൂടെ സ്വന്തം ശരീരം പഴയപടിയാക്കുക അല്പം ബുദ്ധിമുട്ടാണ്. പ്രസവശേഷം ഉടൻ തന്നെ വ്യായാമം ആരംഭിക്കുന്നത് നിങ്ങളുടെ ആരോ​ഗ്യത്തിന് നല്ലതല്ല. ഓരോരുത്തരുടെയും ആരോ​ഗ്യസ്ഥിതി മനസിലാക്കി ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വ്യായാമം തുടങ്ങുക. (Image Credits: Freepik)

2 / 5

വ്യായാമം ചെയ്യുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുകയോ അമിത രക്തസ്രാവം അനുഭവപ്പെടുകയോ ചെയ്താൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കുകയും വേണം. അത്തരത്തിൽ പ്രസവശേഷമുള്ള വയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള ചില എളുപ്പവഴികൾ എന്തെല്ലാമെന്ന് നോക്കാം. കുഞ്ഞിന് മുലയൂട്ടുന്നതിലൂടെ തന്നെ അമ്മയിൽ പ്രതിദിനം 500 കലോറി കത്തിക്കും. എന്നാൽ മുലപ്പാൽ ഉത്പാദിപ്പിക്കാൻ ആവശ്യമായ കലോറി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

3 / 5

സംസ്കരിച്ച ഭക്ഷണങ്ങൾക്ക് പകരം പ്രകൃതിദത്ത ഭക്ഷണങ്ങൾ കഴിക്കുക. മുലയൂട്ടുന്ന സ്ത്രീകൾക്ക് അവരുടെ കുഞ്ഞിന് മതിയായ പോഷകാഹാരം ലഭിക്കുന്നതിന് ഒരു ദിവസം ഏകദേശം 1800 മുതൽ 2200 കലോറി വരെ ആവശ്യമാണ്. അതിനാൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും കലർന്ന ഭക്ഷണങ്ങൾ ഇടയ്ക്കിടെ കഴിക്കുക. ഇത് നിങ്ങൾക്ക് കൂടുതൽ നേരം ഊർജ്ജം നിലനിൽക്കാൻ സഹായിക്കും.

4 / 5

നടത്തം ഏറ്റവും നല്ല വ്യായാമമാണ്. കൂടാതെ നിങ്ങളുടെ പ്രസവശേഷം ഫിറ്റ്നസ് ദിനചര്യയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഏറ്റവും ലളിതമായ മാർഗം കൂടിയാണിത്. കുഞ്ഞിനെ ഒരു ഫ്രണ്ട് ബാഗ് ഉപയോ​ഗിച്ച് നിങ്ങൾക്ക് എടുക്കുകയും ആവാം. ഈ വ്യായാമത്തിലൂടെ നിങ്ങളുടെ വയറ്റിലെ കൊഴുപ്പ് ഇല്ലാതാകുന്നു.

5 / 5

പ്രസവശേഷം ഏതാനും ആഴ്ചകൾ കഴിഞ്ഞ്, അയമോദകം വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും ജലാംശം നിലനിർത്താനും സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനുള്ള അടിസ്ഥാന നടപടിയാണ് ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത്. നിങ്ങൾക്ക് മറ്റെന്തെങ്കിലും ആരോ​ഗ്യ പ്രശ്നമുണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ദിനചര്യയിൽ മാറ്റങ്ങൾ വരുത്തുക.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും