Mamitha Baiju: ഐഫ അവാർഡിൽ തിളങ്ങി മമിത ബൈജു; ചിത്രങ്ങൾ വൈറൽ
Mamitha Baiju In IIFA Award: നൈറ്റ് പാർട്ടികളിൽ തിളങ്ങി നിൽക്കാൻ സാധിക്കുന്ന ഹെവി ഫ്ലോറൽ വർക്കുകളുള്ള സ്ലീവ്ലെസ് ഹൈനെക്ക് ബ്ലൗസാണ് ഇതിനെ കൂടുതൽ ഭംഗിയാക്കുന്നത്. സാരിയുടെ ദുപ്പട്ട ബോർഡറുകിലും ഫ്ലോറൽ വർക്കുകൾ നൽകിയിട്ടുണ്ട്.

മലയാളത്തിൽ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചുട്ടുള്ളതെങ്കിലും പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച കൊച്ചുസുന്ദരിയാണ് മമിത ബൈജു. ഇൻ്റർനാഷ്ണൽ ഇന്ത്യൻ ഫിലിം അക്കാദമിയുടെ അവർഡ് ചടങ്ങിലെ തൻ്റെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. (Image Credits: Instagram)

ജോബിന വിൻസന്റ് സ്റ്റൈൽ ചെയ്ത വസ്ത്രത്തിൽ ഗ്ലാമറസ്സായാണ് നടി പ്രത്യക്ഷപ്പെട്ടത്. തുന്നൽ എന്ന ഡിസൈനർ ബോട്ടിക്കിൻ്റെ പ്രീപ്ലീറ്റഡ് ആയിട്ടുള്ള ബ്ലാക്ക് എംബ്രോയിഡറി സാരിയാണ് മമിത അവർഡ് നൈറ്റിനായി തിരഞ്ഞെടുത്ത ഔട്ട്ഫിറ്റ്.(Image Credits: Instagram)

നൈറ്റ് പാർട്ടികളിൽ തിളങ്ങി നിൽക്കാൻ സാധിക്കുന്ന ഹെവി ഫ്ലോറൽ വർക്കുകളുള്ള സ്ലീവ്ലെസ് ഹൈനെക്ക് ബ്ലൗസാണ് ഇതിനെ കൂടുതൽ ഭംഗിയാക്കുന്നത്. സാരിയുടെ ദുപ്പട്ട ബോർഡറുകിലും ഫ്ലോറൽ വർക്കുകൾ നൽകിയിട്ടുണ്ട്. (Image Credits: Instagram)

മലയാളത്തിൽ ‘പ്രേമലു’വിലാണ് നടി അവസാനം അഭിനയിച്ചത്. തമിഴിൽ റിബെൽ എന്ന ചിത്രത്തിലും ഈ വർഷം അഭിനയിക്കുകയുണ്ടായി. വിജയ് നായകനാകുന്ന ദളപതി 69 എന്ന പ്രൊജക്ടിലും പ്രധാന വേഷത്തിൽ മമിത എത്തുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. (Image Credits: Instagram)

മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഏറെ ആരാധകരുള്ള താരമാണ് മമിത. പ്രേമലു എന്ന ഒറ്റ ചിത്രകൊണ്ട് തമിഴ്, തെലങ്ക് പ്രേക്ഷകർക്കിടയിലും സുപരിചിതയാണ് മമിത.(Image Credits: Instagram)