Health Benefits of Apple: രോഗങ്ങളെ തുരത്തും, അമിത വണ്ണവും കുറയ്ക്കും; ആപ്പിൾ ശീലമാക്കൂ, ഗുണങ്ങളേറെ
Health Benefits of Apple: നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് ആപ്പിൾ. ദിവസവും ആപ്പിൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അറിയാം ആപ്പിളിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച്...

ആപ്പിളിന്റെ ഗ്ലൈസെമിക് അളവ് വളരെ താഴ്ന്നതാണ്. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്തിക്കാൻ സഹായിക്കും. പ്രമേഹരോഗികൾക്ക് ആപ്പിൾ കഴിക്കാവുന്നതാണ്.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആപ്പിൾ ഡയറ്റിൽ ഉൾപ്പെടുത്താം. ആപ്പിൾ കഴിക്കുന്നത് ദീർഘനേരത്തേക്ക് വയർ നിറഞ്ഞതായി ഇരിക്കാൻ ഇത് സഹായിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കാതിരിക്കാൻ സഹായിക്കും.

ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയ വേഗത്തിലാക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റാനും ഇവ നല്ലതാണ്.

ആപ്പിളിന്റെ തൊലിയിൽ ക്വെർസെറ്റിൻ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധത്തിനും വീക്കം കുറയ്ക്കാനും ഗുണം ചെയ്യും.

ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ശ്വാസകോശം, സ്തനാർബുദം, ദഹനനാളത്തിൻ്റെ അർബുദം എന്നിവയെ ചെറുക്കുന്നു. (അറിയിപ്പ്: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)