'ജഡേജയ്ക്ക് ഇടക്കിടെ വൻ ഷോട്ടുകൾക്ക് ശ്രമിക്കാമായിരുന്നു'; താരം നല്ല പ്രകടനം നടത്തിയെന്ന് സുനിൽ ഗവാസ്കർ | IND vs ENG Sunil Gavaskar Says Ravindra Jadeja Could Take Some Chances Against Joe Root And Shoaib Bashir Malayalam news - Malayalam Tv9

India vs England: ‘ജഡേജയ്ക്ക് ഇടക്കിടെ വൻ ഷോട്ടുകൾക്ക് ശ്രമിക്കാമായിരുന്നു’; താരം നല്ല പ്രകടനം നടത്തിയെന്ന് സുനിൽ ഗവാസ്കർ

Updated On: 

16 Jul 2025 17:59 PM

Sunil Gavaskar On Ravindra Jadeja: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 22 റൺസിന് പരാജയപ്പെട്ട ഇന്ത്യക്കായി ജഡേജ നടത്തിയ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ജഡേജയ്ക്ക് ഇടക്ക് ചില ചാൻസുകൾ എടുക്കാമായിരുന്നു എന്നാണ് സുനിൽ ഗവാസ്കർ പറഞ്ഞത്.

1 / 5ഇംഗ്ലണ്ടിനെതിരായ തമ്മിലുള്ള മൂന്നാം ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 22 റൺസിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. രവീന്ദ്ര ജഡേജ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ജഡേജയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. (Image Credits- PTI)

ഇംഗ്ലണ്ടിനെതിരായ തമ്മിലുള്ള മൂന്നാം ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 22 റൺസിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. രവീന്ദ്ര ജഡേജ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ജഡേജയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. (Image Credits- PTI)

2 / 5

181 പന്തിൽ 61 റൺസ് നേടി പുറത്താവാതെ നിന്ന ജഡേജ അവസാന വിക്കറ്റുകളായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനുമൊപ്പം ഇന്ത്യയെ വിജയത്തിലെത്തിക്കാൻ ശ്രമിച്ചിരുന്നു. ഇത്ര പ്രതിരോധത്തിലേക്ക് ഉൾവലിയാതെ ഇടയ്ക്ക് ചില വൻ ഷോട്ടുകൾക്ക് ശ്രമിക്കാമായിരുന്നു എന്നാണ് ചർച്ച.

3 / 5

ഇക്കാര്യം തന്നെ മുൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കറും പങ്കുവച്ചു. "ഒരു 60-70 റൺസിൻ്റെ കൂട്ടുകെട്ട് മാറ്റമുണ്ടാക്കിയേനെ. പക്ഷേ, ഇന്ത്യക്ക് അത് ലഭിച്ചില്ല. ജോ റൂട്ടും ഷൊഐബ് ബാഷിറും പന്തെറിഞ്ഞുകൊണ്ടിരുന്നപ്പോൾ ഇടയ്ക്ക് ജഡേജയ്ക്ക് ചില ഷോട്ടുകൾ കളിക്കാമായിരുന്നു."

4 / 5

"എന്നുവച്ചാൽ ഉയർത്തിയടിക്കാനല്ല, എങ്കിലും ചില ചാൻസുകൾ എടുക്കാമായിരുന്നു. പക്ഷേ, ജഡേജയ്ക്ക് മുഴുവൻ മാർക്കും നൽകുന്നു."- സോണി സ്പോർട്സിനോട് സംസാരിക്കുന്നതിനിടെ ജഡേജ പറഞ്ഞു. ഇക്കാര്യം തന്നെയാണ് സോഷ്യൽ മീഡിയയിൽ ചിലർ ചൂണ്ടിക്കാട്ടുന്നത്.

5 / 5

മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇരു ടീമുകളും 387 റൺസ് വീതം നേടി പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 192 റൺസിന് ഓൾഔട്ടായി. 193 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 170 റൺസ് നേടി പുറത്തായി. ജഡേജ രണ്ട് ഇന്നിംഗ്സിലും ഫിഫ്റ്റിയടിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും