സമയം കഴിഞ്ഞ് ഡിആർഎസ് അനുവദിച്ചു; ഇന്ത്യൻ താരങ്ങളെ കൂക്കിവിളിച്ച് ആരാധകർ, അമ്പയറുമായി തർക്കിച്ച് സ്റ്റോക്സ് | Ind vs Eng Yashasvi Jaiswal DRS Controversy Fans Boos India Ben Stokes Argue With Umpire In The Second Innings Malayalam news - Malayalam Tv9

India vs England: സമയം കഴിഞ്ഞ് ഡിആർഎസ് അനുവദിച്ചു; ഇന്ത്യൻ താരങ്ങളെ കൂക്കിവിളിച്ച് ആരാധകർ, അമ്പയറുമായി തർക്കിച്ച് സ്റ്റോക്സ്

Published: 

05 Jul 2025 07:37 AM

Yashasvi Jaiswal DRS Controversy: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഡിആർഎസുമായി ബന്ധപ്പെട്ട് വിവാദം. സമയം കഴിഞ്ഞിട്ടും യശസ്വി ജയ്സ്വാളിന് ഡിആർഎസ് അനുവദിച്ചു എന്നതാണ് വിവാദമായിരിക്കുന്നത്.

1 / 5ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ മേൽക്കൈ നേടിയിരിക്കുകയാണ്. ആദ്യ ഇന്നിംഗ്സിൽ നിർണായകമായ 180 റൺസ് ലീഡെടുക്കാൻ ഇന്ത്യക്ക് സാധിച്ചു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെന്ന നിലയിലാണ്. (Image Credits - PTI)

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ മേൽക്കൈ നേടിയിരിക്കുകയാണ്. ആദ്യ ഇന്നിംഗ്സിൽ നിർണായകമായ 180 റൺസ് ലീഡെടുക്കാൻ ഇന്ത്യക്ക് സാധിച്ചു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെന്ന നിലയിലാണ്. (Image Credits - PTI)

2 / 5

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ 28 റൺസ് നേടിയ ജയ്സ്വാളിനെ ജോഷ് ടോങ് ആണ് പുറത്താക്കിയത്. താരം എൽബിഡബ്ല്യു ആവുകയായിരുന്നു. ഈ വിക്കറ്റിന് യശസ്വി ജയ്സ്വാൾ ഡിആർഎസ് എടുത്തതിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ഇംഗ്ലണ്ട് ആരാധകരും അനിഷ്ടം പ്രകടിപ്പിച്ചു.

3 / 5

ഡിആർസ് എടുക്കാനുള്ള പരമാവധി സമയമായ 15 സെക്കൻഡ് കഴിഞ്ഞിട്ടാണ് ജയ്സ്വാൾ അപ്പീൽ ചെയ്തതെന്ന് ആരോപിച്ചായിരുന്നു ഇത്. സമയം കഴിഞ്ഞുള്ള അപ്പീലിന് ഡിആർഎസ് അനുവദിച്ചതിൽ ഫീൽഡ് അമ്പയർ ഷറഫുദ്ദൗലയോട് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തർക്കിച്ചു.

4 / 5

ഡിആർഎസ് അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ ഇംഗ്ലണ്ട് ആരാധകർ കൂക്കിവിളിക്കുകയും ചെയ്തു. ഇന്ത്യൻ താരങ്ങളെ കൂക്കിവിളിച്ചാ്ൺ ആരാധകർ പ്രതിഷേധമറിയിച്ചത്. ഡിആർഎസ് എടുത്തെങ്കിലും ജയ്സ്വാളിന് രക്ഷപ്പെടാനായില്ല. ഫീൽഡ് അമ്പയറിൻ്റെ തീരുമാനം തേർഡ് അമ്പയർ ശരിവച്ചു.

5 / 5

മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 407 റൺസിന് ഓൾഔട്ടായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാല് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപും ഇന്ത്യക്കായി തിളങ്ങി. നിലവിൽ ഇന്ത്യക്ക് ആകെ 244 റൺസിൻ്റെ ലീഡാണ് ഉള്ളത്. മത്സരത്തിൽ ഇനി രണ്ട് ദിവസം അവശേഷിക്കുന്നു.

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ