IND vs NZ 2nd T20: വിജയം ആവര്‍ത്തിക്കാന്‍ സൂര്യയും സംഘവും; പ്ലേയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യത; സഞ്ജു സാംസണ്‍ കളിക്കുമോ?
India vs New Zealand 2nd T20: രണ്ടാം ടി20 ഇന്ന് നടക്കും. രാത്രി ഏഴിന് റായ്പുരിലാണ് മത്സരം. രണ്ടാം ടി20യില്‍ ഇന്ന് അധിക മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. എങ്കിലും ആദ്യ മത്സരത്തിനിടെ നേരിയ പരിക്കേറ്റ അക്‌സര്‍ പട്ടേലിന് ഇന്ന് ചിലപ്പോള്‍ വിശ്രമം അനുവദിക്കാന്‍ സാധ്യത.

ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20 ഇന്ന് നടക്കും. രാത്രി ഏഴിന് റായ്പുരിലാണ് മത്സരം. ആദ്യ ടി20യില്‍ ഇന്ത്യ ജയിച്ചിരുന്നു (Image Credits: PTI).

രണ്ടാം ടി20യില്‍ ഇന്ന് അധിക മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. എങ്കിലും ആദ്യ മത്സരത്തിനിടെ നേരിയ പരിക്കേറ്റ അക്‌സര്‍ പട്ടേലിന് ഇന്ന് ചിലപ്പോള്‍ വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. അക്‌സര്‍ കളിച്ചില്ലെങ്കില്‍ കുല്‍ദീപ് യാദവിന് അവസരം ലഭിക്കും (Image Credits: PTI).

പ്ലേയിങ് ഇലവനില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ സഖ്യം ഓപ്പണറായി തുടരും. സഞ്ജുവിന് ഇന്ന് ഫോമിലെത്തിയേ തീരൂ (Image Credits: PTI).

ഇഷാന്‍ കിഷന്‍ വണ്‍ ഡൗണായി കളിക്കും. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും, ഹാര്‍ദ്ദിക് പാണ്ഡ്യയും, ശിവം ദുബെയും, റിങ്കു സിങും നാല് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യും (Image Credits: PTI).

ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരും കളിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ / കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവര്‍ത്തി (Image Credits: PTI).