Ind w vs Eng w: ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യന്‍ വനിതകള്‍; മത്സരം എപ്പോള്‍, എവിടെ കാണാം?
India Women vs England Women Second ODI Live Streaming Details In Malayalam: അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ മൂന്ന് മത്സരങ്ങളാണ് ഇന്ത്യ ജയിച്ചത്. ഇംഗ്ലണ്ട് രണ്ടെണ്ണത്തില്‍ ജയിച്ചു

ടി20 പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ വനിതാ ക്രിക്കറ്റ് ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കും (Image Credits: facebook.com/IndianCricketTeam)

ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സിലാണ് മത്സരം. ആദ്യ ഏകദിനത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചിരുന്നു. ബൗളര്‍മാരെ പിന്തുണയ്ക്കുന്നതാണ് ലോര്‍ഡ്‌സിലെ പിച്ച്. ടോസ് നേടുന്ന ടീം ഫീല്‍ഡിങ് തിരഞ്ഞെടുക്കാനാണ് സാധ്യത (Image Credits: facebook.com/IndianCricketTeam)

മത്സരത്തിന്റെ തത്സമയ സ്ട്രീമിംഗ് ഇന്ത്യയിലെ ആരാധകർക്ക് സോണിലിവ് ആപ്പിലും വെബ്‌സൈറ്റിലും കാണാൻ കഴിയും. മത്സരം ഫാൻകോഡിലും കാണാം (Image Credits: facebook.com/IndianCricketTeam)

ഇന്നത്തെ മത്സരം ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ഇന്നത്തെ മത്സരം ഇംഗ്ലണ്ട് ജയിച്ചാല്‍ ആതിഥേയര്‍ ഒപ്പത്തിനൊപ്പമെത്തും. എങ്കില്‍ ജൂലൈ 22ന് നടക്കുന്ന പരമ്പരയിലെ അവസാന മത്സരം നിര്‍ണായകമാകും (Image Credits: facebook.com/IndianCricketTeam)

നേരത്തെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ മൂന്ന് മത്സരങ്ങളാണ് ഇന്ത്യ ജയിച്ചത്. ഇംഗ്ലണ്ട് രണ്ടെണ്ണത്തില്‍ ജയിച്ചു (Image Credits: facebook.com/IndianCricketTeam)