Mohammed Siraj: അച്ഛന്‍ ഓട്ടോ ഡ്രൈവര്‍, മകന്‍ സ്വന്തമാക്കിയത് റേഞ്ച് റോവര്‍; 3 കോടിയുടെ ലക്ഷ്വറി വാഹനം വാങ്ങി ഇന്ത്യന്‍ ക്രിക്കറ്റര്‍
Mohammed Siraj Net Worth: 2023ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഏഴ് കോടി രൂപ നല്‍കിയാണ് മുഹമ്മദ് സിറാജിനെ നിലനിര്‍ത്തിയത്. 2.5 കോടി രൂപ പ്രതിഫലത്തിലാണ് അദ്ദേഹം ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്.

ദാരിദ്ര്യത്തില്‍ നിന്നുയര്‍ന്ന് വന്ന ഒട്ടനവധി താരങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. അക്കൂട്ടത്തില്‍ ഒരാളാണ് ഇന്ത്യന്‍ ക്രിക്കറായ മുഹമ്മദ് സിറാജ്. ഹൈദരാബാദില്‍ ഓട്ടോ ഓടിച്ചിരുന്ന മുഹമ്മദ് ഖൗസിന്റെ മകനാണ് അദ്ദേഹം. Instagram Image

മൂന്ന് ഫോര്‍മാറ്റിലെയും ഇന്ത്യയുടെ മുന്‍നിര ബൗളര്‍ മാത്രമല്ല സിറാജ് ഇന്ന് ബിസിസിഐയ.ുടെ എ ഗ്രേഡ് കളിക്കാരന്‍ കൂടിയാണ്. ബി ഗ്രേഡില്‍ നിന്ന് എ ഗ്രേഡിലേക്ക് സ്ഥനാക്കയറ്റം ലഭിച്ചതോടെ പ്രതിവര്‍ഷം 5 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. Instagram Image

ബിസിസിഐ കേന്ദ്ര കരാര്‍, മാച്ച് ഫീസ്, ഐപിഎല്‍ ശമ്പളം, ബ്രാന്‍ഡ് പരസ്യങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം ഇപ്പോള്‍ 57 കോടിയിലധികം രൂപയുടെ ആസ്തിയാണ് ഇപ്പോള്‍ സിറാജിനുള്ളതെന്നാണ് വിവരം. Instagram Image

ഇപ്പോഴിതാ അദ്ദേഹം റേഞ്ച് റോവര്‍ സ്വന്തമാക്കിയ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. നിരവധി ആഡംബര സവിശേഷതകള്‍ നിറഞ്ഞതാണ് ഈ വാഹനം. ഓട്ടോ ഡ്രൈവറായിരുന്ന അച്ഛന് ഇതിലും വലിയ സമ്മാനം എന്താണ് സിറാജിന് നല്‍കാന്‍ സാധിക്കുക. Instagram Image

ഇന്ത്യയിലെ സമ്പന്നരുടെയും പ്രശസ്തരായ സെലിബ്രിറ്റികളുടെയും ബിസിനസുകാരുടെയും ഇഷ്ട വാഹമാണ് എസ്‌യുവി റേഞ്ച് റോവര്‍. Instagram Image