ഫീൽഡർമാരും ലോവർ മിഡിൽ ഓർഡറും ചേർന്ന് തോല്പിച്ച കളി; ഇന്ത്യക്ക് നാണക്കേടിൻ്റെ റെക്കോർഡ് | India vs England Test India Creates Unwanted Record In The First Test While England Makes History With New Record Malayalam news - Malayalam Tv9

India vs England: ഫീൽഡർമാരും ലോവർ മിഡിൽ ഓർഡറും ചേർന്ന് തോല്പിച്ച കളി; ഇന്ത്യക്ക് നാണക്കേടിൻ്റെ റെക്കോർഡ്

Published: 

25 Jun 2025 07:19 AM

India Creats Unwanted Record vs England: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ നാണക്കേടിൻ്റെ റെക്കോർഡുമായി ഇന്ത്യ. മത്സരത്തിൽ ഇംഗ്ലണ്ടും ചില റെക്കോർഡുകൾ നേടി.

1 / 5ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. 373 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയിച്ചത്. ഈ വിജയത്തോടെ ഇംഗ്ലണ്ടും ഇന്ത്യയും ചില റെക്കോർഡുകൾ നേടി. ഇന്ത്യ നേടിയത് നാണക്കേടിൻ്റെ റെക്കോർഡാണെന്ന് മാത്രം. (Image Credits - PTI)

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. 373 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയിച്ചത്. ഈ വിജയത്തോടെ ഇംഗ്ലണ്ടും ഇന്ത്യയും ചില റെക്കോർഡുകൾ നേടി. ഇന്ത്യ നേടിയത് നാണക്കേടിൻ്റെ റെക്കോർഡാണെന്ന് മാത്രം. (Image Credits - PTI)

2 / 5

128 വർഷത്തെ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി അഞ്ച് സെഞ്ചുറി പിറന്നിട്ടും ടീം പരാജയപ്പെടുന്നത് ഇതാദ്യമായാണ്. ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, കെഎൽ രാഹുൽ, ഋഷഭ് പന്ത് (രണ്ടെണ്ണം) എന്നിങ്ങനെയാണ് സെഞ്ചുറികൾ സ്കോർ ചെയ്തത്. എന്നിട്ടും കളി തോറ്റു.

3 / 5

മുൻപ് പരാജയ ടീമിനായി നേടിയ ഏറ്റവുമധികം സെഞ്ചുറികൾ നാലെണ്ണമായിരുന്നു. 1928/29 സീസണിൽ ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ട മത്സരത്തിൽ ഓസ്ട്രേലിയ നാല് സെഞ്ചുറികൾ നേടിയിരുന്നു. ഈ റെക്കോർഡ് തകർത്താണ് ഇന്ത്യ നാണക്കേടിൻ്റെ റെക്കോർഡിൽ എത്തിയത്.

4 / 5

മത്സരത്തിൽ ഇംഗ്ലണ്ടും റെക്കോർഡിട്ടു. അവരുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നാലാം ഇന്നിംഗ്സ് സ്കോർ ആണിത്. 2023ൽ എഡ്ജ്ബാസ്റ്റണിൽ വച്ച് ഇന്ത്യക്കെതിരെ തന്നെ നേടിയ 378 റൺസാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഈ മത്സരത്തിലും ഇംഗ്ലണ്ട് വിജയിച്ചിരുന്നു.

5 / 5

രണ്ടാം ഇന്നിംഗ്സിൽ 149 റൺസും ആദ്യ ഇന്നിംഗ്സിൽ 62 റൺസും നേടിയ ഇംഗ്ലണ്ടിൻ്റെ ബെൻ ഡക്കറ്റാണ് കളിയിലെ താരം. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണയും ശാർദുൽ താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റുണ്ട്. ബുംറയ്ക്കും സിറാജിനും വിക്കറ്റ് ലഭിച്ചില്ല.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ