India vs New Zealand Final: ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മഴ ഭീഷണിയുണ്ടോ? മത്സരത്തെ എങ്ങനെ ബാധിക്കും?
India vs New Zealand Final Weather: ചാമ്പ്യന്‍സ് ട്രോഫിയില്‍ മൂന്ന് മത്സരങ്ങളാണ് മഴ മൂലം ഉപേക്ഷിച്ചത്. രണ്ടെണ്ണത്തില്‍ ഒരു പന്ത് പോലും എറിയിനായില്ല. ദുബായില്‍ നടന്ന ഒരു മത്സരത്തെ പോലും മഴ ബാധിച്ചില്ല. ഇനി ഫൈനലില്‍ മഴ പെയ്യുകയും, അത് മത്സരത്തെ ബാധിക്കുകയും ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതുവരെ മൂന്ന് മത്സരങ്ങളാണ് മഴ മൂലം ഉപേക്ഷിച്ചത്. ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍-ബംഗ്ലാദേശ് മത്സരങ്ങള്‍ ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു (Image Credits: PTI)

ഓസ്‌ട്രേലിയ-അഫ്ഗാനിസ്ഥാന്‍ മത്സരവും ഉപേക്ഷിച്ചു. ഓസ്‌ട്രേലിയയുടെ ചേസിംഗിനിടെയാണ് മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. എന്നാല്‍ പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന മൂന്ന് മത്സരങ്ങളാണ് മഴ മൂലം ഉപേക്ഷിച്ചത് (Image Credits: PTI)

ദുബായില്‍ നടന്ന ഒരു മത്സരത്തെ പോലും മഴ ബാധിച്ചില്ല. ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് ദുബായില്‍ മഴ ലഭിച്ചിരുന്നെങ്കിലും നിലവില്‍ മുന്നറിയിപ്പുകളില്ല (Image Credits: PTI)

അതുകൊണ്ട് തന്നെ, ഫൈനലിലും മഴ ഭീഷണിയില്ല. ഇനി മഴ പെയ്യുകയും, അത് മത്സരത്തെ ബാധിക്കുകയും ചെയ്താല്‍ റിസര്‍വ് ദിനത്തില്‍ ബാക്കി മത്സരം നടക്കും (Image Credits: PTI)

മാര്‍ച്ച് 10 ആണ് ഫൈനല്‍ മത്സരത്തിന്റെ റിസര്‍വ് ദിനം. റിസര്‍വ് ദിനത്തിലും മഴ കളി തടസപ്പെടുത്തിയാല്‍ ഇന്ത്യയും ന്യൂസിലന്‍ഡും ട്രോഫി പങ്കിടും (Image Credits: PTI)